‘ഇംഗ്ലീഷിൽ സംസാരിച്ചാൽ മലയാളത്തോടുള്ള സ്നേഹം കുറയുമോ?’; ഉർവശിയുടെ പരാമർശത്തിൽ പ്രതികരിച്ച് സുപ്രിയ മേനോൻ

SEPTEMBER 14, 2026, 11:29 PM

കൊച്ചി: ‘ആശ’ സിനിമയുടെ പ്രചാരണ പരിപാടിക്കിടെ അവതാരക ഇംഗ്ലീഷിൽ സംസാരിച്ചതിനെക്കുറിച്ച് നടി ഉർവശി നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ ഉർവശിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. ഇതിനിടെയാണ് നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

‘ആശ’യുടെ പരിപാടിയിൽ അവതാരകയായെത്തിയ ദീക്ഷ രവീന്ദ്രനാഥിനെ പിന്തുണച്ച് ഒരാൾ പങ്കുവെച്ച കുറിപ്പിന് താഴെയാണ് സുപ്രിയ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇംഗ്ലീഷ് ഭാഷയെ ചുറ്റിപ്പറ്റിയുള്ള ഇത്തരം വിവാദങ്ങൾ തനിക്ക് ഇപ്പോഴും മനസിലാകുന്നില്ലെന്നും സമാനമായ വിമർശനങ്ങൾ താനും നേരിട്ടിട്ടുണ്ടെന്നും സുപ്രിയ പറഞ്ഞു.

ഇംഗ്ലീഷ് മാധ്യമം പിന്തുടരുന്ന സ്കൂളുകളിലും കോളജുകളിലും കുട്ടികളെ പഠിപ്പിക്കുകയും വിദേശരാജ്യങ്ങളിലേക്ക് വലിയ തോതിൽ കുടിയേറുകയും ചെയ്യുന്നവരാണ് മലയാളികളെന്ന് സുപ്രിയ ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിൽ വലിയൊരു മലയാളി സമൂഹം തന്നെ രൂപപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെ മാത്രം അഹങ്കാരത്തിന്റെ അടയാളമായി കാണുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മറ്റൊരു ഭാഷ ഉപയോഗിച്ചതുകൊണ്ട് മലയാള ഭാഷയോടുള്ള സ്നേഹവും അഭിമാനവും കുറയുമോ എന്നും സുപ്രിയ ചോദിച്ചു. നടിയും അവതാരകയുമായ ശ്രുതി മേനോൻ ഉൾപ്പെടെയുള്ളവരും സമാനമായ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ‘ആശ’യുടെ റിലീസിന് മുന്നോടിയായുള്ള പ്രചാരണ പരിപാടി ലുലു മാളിൽ നടന്നത്. പരിപാടിക്കിടെ ഉർവശിയെ സംസാരിക്കാൻ ക്ഷണിച്ചപ്പോഴാണ് അവതാരക ഇംഗ്ലീഷിൽ സംസാരിച്ചത്. മലയാളികൾ കൂടുതലായി പങ്കെടുക്കുന്ന പരിപാടിയിൽ എന്തിനാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നതെന്നും കേരളത്തിൽ സംസാരിക്കുമ്പോൾ മലയാളത്തിൽ സംസാരിച്ചാൽ പോരേയെന്നും ഉർവശി ചോദിച്ചിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അവതാരകയെ പരിഹസിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും ഉണ്ടായി. എന്നാൽ പിന്നീട് ഉർവശിക്കെതിരെയും വിമർശനം ശക്തമായി. ഭാഷയോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോഴും പൊതുവേദിയിൽ ഒരാളെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് വിമർശകരുടെ നിലപാട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam