അക്രമവാസന തടയാൻ ചാറ്റ്ജിപിടിയിൽ പുതിയ സുരക്ഷാ സംവിധാനങ്ങൾ; കൗമാരക്കാരുടെ ചോദ്യങ്ങൾക്ക് ഇനി മറുപടിയില്ല

NOVEMBER 1, 2026, 1:30 AM

കൗമാരക്കാർ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇനി ചാറ്റ്ജിപിടി ഉത്തരം നൽകില്ലെന്ന് ഓപ്പൺ എഐ അറിയിച്ചു. പ്രായം തിരിച്ചറിഞ്ഞ്, ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിൽ നിന്ന് ചാറ്റ്ജിപിടി പിന്മാറും. കൗമാരക്കാരിൽ അക്രമവാസന വർദ്ധിപ്പിക്കുന്നുവെന്ന പരാതികൾ വർദ്ധിച്ചതിനാലാണ് ഓപ്പൺ എഐ ഈ കർശന മുൻകരുതലെടുക്കുന്നത്.

അക്രമവാസന തടയാനുള്ള പുതിയ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഈ മാറ്റം. ആയുധങ്ങളെക്കുറിച്ചും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ കൗമാരക്കാർക്ക് നൽകുന്നതിൽ നിന്ന് കമ്പനി നിയന്ത്രണം ഏർപ്പെടുത്തും. സംഭാഷണത്തിൽ അക്രമത്തിന്റെ സൂചന ഇല്ലെങ്കിൽ പോലും, 18 വയസ്സിന് താഴെയുള്ളവരായി തിരിച്ചറിയുന്ന ഉപയോക്താക്കൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാകും.

ആയുധങ്ങൾ കണ്ടെത്താനോ സ്വന്തമാക്കാനോ അക്രമം ആസൂത്രണം ചെയ്യാനോ സഹായിക്കുന്ന വിവരങ്ങൾ ചാറ്റ്ജിപിടി നൽകുന്നത് കമ്പനി നേരത്തെ നിരോധിച്ചിരുന്നു. ഈ പുതിയ അപ്‌ഡേറ്റ് നിയന്ത്രണങ്ങളെ കൂടുതൽ വ്യാപകമാക്കുകയാണ്. വരും ആഴ്ചകളിൽ പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും അവ കൂടുതൽ പരിഷ്കരിക്കുമെന്നും OpenAI വ്യക്തമാക്കി.

vachakam
vachakam
vachakam

മുൻകാല അക്രമ സംഭവങ്ങളെക്കുറിച്ചുള്ള വളരെ കുറഞ്ഞ വിവരങ്ങൾ മാത്രമേ ചാറ്റ്ജിപിടി എല്ലാ ഉപയോക്താക്കൾക്കും നൽകുകയുള്ളൂ. അക്രമം നടത്താൻ ഉപയോഗിച്ച ആയുധങ്ങളെയും ഉപകരണങ്ങളെയും കുറിച്ചുള്ള വിവരങ്ങളും അവ എങ്ങനെ ലഭിച്ചു എന്നതും ഉപയോക്താക്കൾക്ക് നൽകില്ല. ഏതെങ്കിലും ഉപയോക്താവിന് അക്രമ സംഭവങ്ങളിൽ അമിതമായ താൽപ്പര്യം കാണിച്ചാൽ ചാറ്റ്ബോട്ടിന് സംഭാഷണം സ്വയമേവ അവസാനിപ്പിക്കാൻ കഴിയും.

ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കമ്പനി താൽക്കാലികമായി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തേക്കാം. കൗമാരക്കാരായ ഉപയോക്താക്കളെ തിരിച്ചറിയാൻ OpenAI തങ്ങളുടെ പ്രായം കണ്ടെത്താനുള്ള സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രായവും പെരുമാറ്റ രീതികളും ഉൾപ്പെടെ ഒന്നിലധികം സൂചനകൾ വിശകലനം ചെയ്താണ് എഐ ഉപയോക്താക്കളെ തിരിച്ചറിയുന്നത്.

കഴിഞ്ഞ വർഷം OpenAI ഈ സംവിധാനം അവതരിപ്പിച്ചിരുന്നു. സൈൻ ഇൻ ചെയ്യുമ്പോൾ നൽകുന്ന ജനനത്തീയതിയെ മാത്രം ആശ്രയിച്ചായിരിക്കില്ല ചാറ്റ്ജിപിടി കൗമാരക്കാരെ തിരിച്ചറിയുന്നത്.

vachakam
vachakam
vachakam

English Summary: OpenAI has announced that ChatGPT will no longer answer all questions from teenage users, especially those related to weapons. This strict measure is in response to increasing complaints about AI tools contributing to aggression in teenagers. The company will restrict information on weapons and security systems that could be misused, even if there is no aggression in the conversation. OpenAI has strengthened its age detection system, analyzing multiple signals like age and behavioral patterns, not just birthdate, to identify users under 18. New safety systems will be implemented and refined in the coming weeks, also limiting details on past violent incidents and potentially blocking accounts for repeated extreme interest in violence.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, OpenAI, ChatGPT, AI Safety, Teenager Restrictions, Weapon Information, Digital Safety, Technology News Malayalam

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam