ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എക്സൈസ്

SEPTEMBER 17, 2026, 3:57 AM

കൽപ്പറ്റ: ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എക്സൈസ്. അസി. എക്സൈസ് കമ്മീഷണർ ആർ എം ബൈജുവിൻ്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിക്കുന്നത്.

ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് വ്യാജമദ്യമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ജോയിൻറ് എക്സൈസ് കമ്മീഷണർ വൈ ഷിബു വ്യക്തമാക്കി. കേസ് ഗൗരവമുള്ളതാണെന്നും ആയതിനാൽ എക്സൈസിൻ്റെ പുതിയ എസ്ഐടി രൂപീകരിച്ചുവെന്നും വൈ ഷിബു പ്രതികരിച്ചു. 

കഴിഞ്ഞ ദിവസമാണ് ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ വീട്ടിൽ നിന്നും 40 ലിറ്ററിലധികം മദ്യവും ഏഴു ലിറ്റർ വൈനും പിടിച്ചെടുത്തത്.തുടർന്ന്, ഇന്ന് പുലർച്ചെ ആൻ്റോ അഗസ്റ്റിനെ റിപ്പോർട്ടർ ടിവിയുടെ ഓഫീസിൽ നിന്നും അറസ്റ്റ്  ചെയ്യുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam