എറണാകുളം: അതിദാരുണമായ വാർത്തയാണ് പിറവത്ത് നിന്ന് വരുന്നത്. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നാണ് റിപ്പോർട്ട്. പിറവം സ്‌നേഹഭവന്‍ റോഡില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.
പൊള്ളലേറ്റ കക്കാട് സ്വദേശി അരുണ്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. അരുണിന്റെ നില ഗുരുതരമായി തുടരുകയാണ്.
വാക്കുതര്‍ക്കത്തിനൊടുവില്‍ അരുണിനെ സുഹൃത്ത് ജിഷ്ണുവും സംഘവും ചേര്‍ന്ന് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ജിഷ്ണു വിദേശത്തുനിന്നും നാട്ടിലെത്തിയത്.
ഫോണ്‍ വിളിച്ചപ്പോള്‍ ജിഷ്ണുവിന്റെ അമ്മയോട് അരുണ്‍ മോശമായി സംസാരിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. നിലവില്‍ ജിഷ്ണുവും കൂട്ടുകാരും ഒളിവിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
