ആഢംബര വീടുകളിൽ സൗരോർജം നിർബന്ധമാക്കുന്നു? 

SEPTEMBER 17, 2026, 12:07 AM

തിരുവനന്തപുരം: ഇപ്പോൾ നിലനിൽക്കുന്ന വലിയ വൈദ്യുതി പ്രതിസന്ധിയിൽ പുതിയ വൈദ്യുതി നയം കൊണ്ടുവരുമെന്ന് ആവർത്തിച്ച് പറയുകയാണ് വിഡി എസ് സർക്കാർ. 

വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സൗരോര്‍ജ വൈദ്യുതി പ്രോത്സാഹിപ്പിക്കാനാണ് സർക്കാരിന്റെ നിലവിലെ ആലോചന. 

ജല വൈദ്യുത പദ്ധതികള്‍ക്കും ഡീസല്‍ വൈദ്യുത പദ്ധതികള്‍ക്കും പരിമിതികള്‍ ഉണ്ടെന്നതും കൂടി സൗരോര്‍ജത്തെ കൂടുതല്‍ ആശ്രയിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതാണ്. ഇനി മുതല്‍ ആഢംബര വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും നമ്പര്‍ ലഭിക്കണമെങ്കില്‍ അവിടെ സൗരോര്‍ജ പാനലിനൊപ്പം സ്റ്റോറേജും നിര്‍ബന്ധമാക്കും.

vachakam
vachakam
vachakam

ആഢംബര വീടുകള്‍ വൈദ്യുതിയില്‍ സ്വയം പര്യാപ്തരാകണം എന്ന നിര്‍ദ്ദേശം നൽകാനാണ് നീക്കം. വാണിജ്യ കെട്ടിടങ്ങളിലും സൗരോര്‍ജം നിര്‍ബന്ധമാക്കും. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജം കൂടിയ വിലയില്‍ വാങ്ങാനും ആലോചനയുണ്ട്.

സ്‌റ്റോറേജ് കൂടി ഉണ്ടെങ്കില്‍ രാത്രി സമയത്തുകൂടി സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കാനാകും. പദ്ധതി സംബന്ധിച്ച പരിശോധന കെഎസ്ഇബി ആരംഭിച്ചു കഴിഞ്ഞു.

പദ്ധതി നിര്‍ബന്ധമാക്കിക്കഴിഞ്ഞാല്‍ സംസ്ഥാനത്ത് എത്ര വൈദ്യുതി ലാഭിക്കാന്‍ കഴിയും എന്നതില്‍ കെഎസ്ഇബി വിശദമായ പരിശോധന നടത്തി വരികയാണ്.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam