ഡൽഹി : എൻസിപി (ശരദ് പവാർ വിഭാഗം) യുവനേതാവ് രോഹിത് പവാർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന വാർത്തകളിൽ വ്യക്തത വരുത്തി രംഗത്ത്. എൻസിപിയും കോൺഗ്രസും നിയമപരമായി രണ്ട് വ്യത്യസ്ത പാർട്ടികളാണെങ്കിലും ചിന്താഗതിയിലും ആശയങ്ങളിലും ഒന്നാണെന്ന് ശരദ് പവാറിന്റെ ബന്ധുവും കർജത്-ജാംഖെഡ് മണ്ഡലത്തിലെ എംഎൽഎയുമായ രോഹിത് പവാർ പറഞ്ഞു.
എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളെയും ജനകീയ വിഷയങ്ങളിലെ ഇടപെടലുകളെയും പുകഴ്ത്തി രോഹിത് പവാർ സംസാരിച്ചതാണ് അദ്ദേഹം കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വഴിതുറന്നത്.
ബിജെപി നേതാക്കളും ഈ ആരോപണം ശക്തമാക്കിയിരുന്നു. എന്നാൽ തങ്ങൾ നിലവിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമായി കോൺഗ്രസിനും ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കുമൊപ്പം ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ പ്രത്യേകമായി കോൺഗ്രസിൽ ചേരേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
