ദിഷ സാലിയൻ കേസ്: ആദിത്യ താക്കെറെയ്ക്ക് 500 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് പിതാവ്

SEPTEMBER 17, 2026, 2:50 AM

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പൂതിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കെറെയ്ക്കും മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനുമെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച്  പിതാവ് സതീഷ് സാലിയൻ.

 തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിച്ച് നിരുപാധികം പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഏഴ് ദിവസത്തിനകം ആവശ്യം അംഗീകരിക്കാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2020 ജൂൺ 8-നാണ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജരായിരുന്ന ദിഷ സാലിയൻ (28) മുംബൈയിലെ കെട്ടിടത്തിൽ നിന്ന് വീണു മരിക്കുന്നത്. ദിഷയുടെ മരണത്തിന് പിന്നാലെ ആറ് ദിവസത്തിന് ശേഷമാണ് സുശാന്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

vachakam
vachakam
vachakam

ആദ്യഘട്ടത്തിൽ സംശയങ്ങൾ ഉന്നയിക്കാതിരുന്ന പിതാവ് പിന്നീട് മകളുടെ മരണത്തിൽ ആദിത്യ താക്കെറെ, ദിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്.

തന്റെ അന്വേഷണ ആവശ്യങ്ങളെ രാഷ്ട്രീയ പ്രേരിതവും വ്യക്തിവൈരാഗ്യം തീർക്കാനുള്ള നീക്കവുമായി ചിത്രീകരിച്ച് ആദിത്യ താക്കെറെയും അനിൽ ദേശ്മുഖും പ്രസ്താവനകൾ നടത്തിയത് വലിയ മാനഹാനിയുണ്ടാക്കിയെന്ന് നോട്ടീസിൽ ആരോപിക്കുന്നു. ദിഷ സാലിയനെ തനിക്ക് നേരിട്ട് പരിചയമില്ലെന്നും കേസിൽ തന്നെ മനഃപൂർവം കുടുക്കാനുള്ള രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും ആദിത്യ താക്കെറെ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam