ന്യൂയോർക്ക് : അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് അംബാസഡർ അറ്റ്‌ലർജ് പദവിയലേക്ക് സിസ്സി ഗ്രഹാം ലിഞ്ചിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. പ്രമുഖ സുവശേഷകൻ അന്തരിച്ച ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളും ഫ്രാങ്ക്‌ലിൻ ഗ്രഹാമിന്റെ മകളുമാണ് സിസ്സി.
സെനറ്റ് സ്ഥിരീകരിച്ചാൽ ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ അവസരം ലഭിക്കുന്നത് വലിയ പദവിയായി കാണുന്നുവെന്ന് സിസ്സി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
തന്റെ മകൾ ഈ പദവിക്ക് തികച്ചും യോഗ്യയാണെന്നും വർഷങ്ങളായി ഈ വിഷയത്തിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് അവർക്കുണ്ടെന്നും ഫ്രാങ്ക്‌ലിൻ ഗ്രഹാം വ്യക്തമാക്കി.
യു.എസ് സെനറ്റിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷമായിരിക്കും നിയമനം നിലവിൽ വരിക.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
