ടെക്‌സസിൽ എഫ്.ബി.ഐയുടെ 'സമ്മർ ഹീറ്റ് 2.0' ഓപ്പറേഷൻ: 200ഓളം പേർ അറസ്റ്റിൽ

OCTOBER 30, 2026, 12:18 AM

ടെക്‌സാസ്: നോർത്ത്  ടെക്‌സസിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനായി എഫ്.ബി.ഐ ഡല്ലാസും പ്രാദേശിക പോലീസും ചേർന്ന് നടത്തിയ 'സമ്മർ ഹീറ്റ് 2.0' എന്ന പ്രത്യേക ദൗത്യത്തിലൂടെ 186 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

ജൂൺ 1 മുതൽ സെപ്തംബർ 20 വരെയായിരുന്നു ഈ സുപ്രധാന ഓപ്പറേഷൻ നടപ്പിലാക്കിയത്.
രക്ഷപ്പെടുത്തിയ കുട്ടികൾ: ദുരിതത്തിലായ 49 കുട്ടികളെ കണ്ടെത്താനും സംരക്ഷിക്കാനും അധികൃതർക്ക് സാധിച്ചു.

121 നിയമവിരുദ്ധ തോക്കുകളും, 1.2 കിലോഗ്രാം ഫെന്റാനിൽ, 33 കിലോഗ്രാം കൊക്കെയ്ൻ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ 169 കുറ്റപത്രങ്ങൾ സമർപ്പിക്കുകയും 71 ശിക്ഷാവിധികൾ ഉറപ്പാക്കുകയും ചെയ്തു.

vachakam
vachakam
vachakam

രാജ്യവ്യാപകമായി നടത്തിയ ഈ പരിശോധനയിൽ ആകെ 8,927 അറസ്റ്റുകൾ രേഖപ്പെടുത്തുകയും, 1,410 കുട്ടികളെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്ന് എഫ്.ബി.ഐ സ്‌പെഷ്യൽ ഏജന്റ് ആർ. ജോസഫ് റോത്രോക്ക് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക ഏജൻസികളുമായി ചേർന്ന് ഇത്തരം കർശന നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam