ന്യൂയോര്‍ക്ക്: ദീര്‍ഘകാലം കമ്പനിയെ നയിച്ച സിഇഒ ജന്‍സന്‍ ഹുവാങ്ങിന്റെ രാജിക്ക് പിന്നാലെ എന്‍വിഡിയയില്‍ ഉടലെടുത്ത ആഭ്യന്തര പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മാനേജ്മെന്റ് അടിയന്തര നടപടികളിലേക്ക്. മികച്ച പ്രതിഭകള്‍ കമ്പനി വിട്ടുപോകുന്നത് തടയുന്നതിനായി, ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവും അധിക ഇക്വിറ്റി ഗ്രാന്റുകളും നേരത്തെ നിശ്ചയിച്ചതിലും മാസങ്ങള്‍ക്ക് മുന്‍പേ നല്‍കാന്‍ കമ്പനി തീരുമാനിച്ചു.
ബുധനാഴ്ച നടന്ന കമ്പനിയുടെ ആദ്യ 'ജന്‍സന്‍ ഇല്ലാത്ത' ടൗണ്‍ ഹാള്‍ യോഗത്തിലാണ് താല്‍ക്കാലിക സിഇഒ കൊളെറ്റ് ക്രെസ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വരുന്ന ഡിസംബറില്‍ തന്നെ ശമ്പള വര്‍ദ്ധനവും അധിക ഓഹരി ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് ലഭ്യമാകും. അതേസമയം, സിഇഒ സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ജന്‍സന്‍ ഹുവാങ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ യാതൊരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് നേതൃത്വം യോഗത്തില്‍ തീര്‍ത്തുപറഞ്ഞു. പുതിയ സിഇഒയ്ക്കായുള്ള ബോര്‍ഡിന്റെ തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.
ഹുവാങ്ങിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ജീവനക്കാര്‍ കമ്പനിക്കുള്ളിലും പുറത്തും നിവേദനങ്ങള്‍ നല്‍കിയതോടെ എന്‍വിഡിയയില്‍ വലിയ രീതിയിലുള്ള അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ അനുനയിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയത്. ജിപിയു എഞ്ചിനീയറിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ അല്‍ബെന്‍, വേള്‍ഡ്വൈഡ് ഫീല്‍ഡ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിക്ക് പാര്‍ക്കര്‍, ആന്‍ഡ്രൂ ബെല്‍, ഡൈ്വറ്റ് ഡയര്‍ക്‌സ്, ഡെബോറ ഷോക്വിസ്റ്റ് തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ സംസാരിക്കുകയും കമ്പനിയുടെ ഭാവിയെക്കുറിച്ച് ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
അതിവേഗത്തില്‍ പുതിയ തലമുറ ചിപ്പുകള്‍ വിപണിയിലെത്തിക്കുന്ന എന്‍വിഡിയയുടെ വിജയത്തിന് പിന്നില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ജീവനക്കാരുടെ കഠിനാധ്വാനമാണുള്ളത്. ഇവരെ നഷ്ടപ്പെടുന്നത് കമ്പനിയുടെ ഭാവിയെ സാരമായി ബാധിക്കും. ഏണിംഗ്‌സ് കോളിനിടെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ചുള്ള ചോദ്യത്തിന്, എന്‍വിഡിയയുടെ വളര്‍ച്ചയ്ക്ക് ജീവനക്കാര്‍ അത്യന്താപേക്ഷിതരാണെന്നും ഈ മാറ്റത്തിന്റെ ഘട്ടത്തില്‍ അവരെ പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും കൊളെറ്റ് ക്രെസ് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
