'കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാന്‍ അണ്‍ഫിറ്റ്';  ഡീന്‍ കുര്യാക്കോസ് എംപി

NOVEMBER 19, 2026, 12:10 AM

 ഇടുക്കി: കെപിസിസി പ്രസിഡന്റ് പദവിസ്ഥാനത്തിന് താന്‍ അണ്‍ഫിറ്റാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. 

 കെപിസിസി പ്രസിഡന്റായി ഡീന്‍ വരണമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉചിതമായ ഒരു പേര് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ആലോചനയിലൂടെ തീരുമാനിക്കുമെന്നാണ് എംപിയുടെ പ്രതികരണം.

തനിക്ക് വേണ്ടിയുളള പ്രചാരണം അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.   'അര്‍ഹതയില്ലാതെ ഒരു സ്ഥാനവും ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയുമില്ല. ആഗ്രഹിച്ച പദവിയിലെല്ലാം ദൈവം സഹായിച്ച് എനിക്ക് എത്തിചേരാന്‍ സാധിച്ചിട്ടുണ്ട്. എന്റെ അധ്വാനവും അത് തിരിച്ചറിഞ്ഞവരായ നേതാക്കളും എന്നെ നല്ല വിധത്തില്‍ സഹായിച്ചിട്ടുമുണ്ട്.

vachakam
vachakam
vachakam

അവരോടുള്ള കടപ്പാട് എന്നുമുണ്ടായിരിക്കും. അര്‍ഹതയില്ലാത്ത ഒരു പദവിയും ഞാന്‍ തേടി പോയിട്ടുമില്ല. ആ നിലയില്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ ഞാന്‍ അണ്‍ഫിറ്റാണെന്നാണ് എന്റെ ബോധ്യം,' എന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.    

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam