തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിനായി വടംവലി; മമതയും ഋതബ്രതയും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ

SEPTEMBER 17, 2026, 2:58 AM

ബംഗാൾ: നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തൃണമൂൽ കോൺഗ്രസിന്റെ (TMC) പാർട്ടി നാമത്തിനും ചിഹ്നത്തിനുമുള്ള തർക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി. ഒക്ടോബർ 6-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും വെവ്വേറെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. 

കേസിൽ ഋതബ്രത ബാനർജി വിഭാഗത്തെ ഉച്ചയ്ക്ക് 3 മണിക്കും മമത ബാനർജി വിഭാഗത്തെ വൈകീട്ട് 4 മണിക്കും കമ്മീഷൻ കേൾക്കും. വിഷയത്തിൽ ഇന്ന് തന്നെ താൽക്കാലിക ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

എന്നാൽ, പാർട്ടി ചിഹ്നത്തേക്കാൾ ജനങ്ങൾ മമത ബാനർജിക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും തർക്കങ്ങൾ വിഷയമല്ലെന്നും തൃണമൂൽ എംഎൽഎ കുനാൽ ഘോഷ് പ്രതികരിച്ചു. 

vachakam
vachakam
vachakam

അതേസമയം, ഔദ്യോഗിക പാർട്ടി ചിഹ്നം ലഭിച്ചുകഴിഞ്ഞാൽ എതിർവിഭാഗത്തിലെ അംഗങ്ങളുടെ എംഎൽഎ സ്ഥാനം റദ്ദാക്കാൻ അപേക്ഷ നൽകുമെന്ന് വിമത എംഎൽഎ അക്രൂ സമൻ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam