ഹരിയാനയിലെ സോണിപ്പത്തിൽ ആറുവയസ്സുകാരിയായ പെൺകുട്ടിയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നുവെന്നും വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.
രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന കുട്ടിയെ കാണാതാവുകയായിരുന്നു. ഈ സമയം വീട്ടിൽ ജനറേറ്റർ പ്രവർത്തിച്ചിരുന്നതിനാൽ ശബ്ദം ഒന്നും തിരിച്ചറിയാൻ സാധിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ വാട്ടർ ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ കുടുംബ സുഹൃത്ത് സുമിത് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതിയായ സുമിത് ലഹരിയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ നിലവിൽ ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
