തൃശ്ശൂർ: വികസന പദ്ധതികളിൽ കേരള സർക്കാരിൽ നിന്ന് മുൻപ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാം.
കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഇത് സഹായകമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷം സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല.
റിപ്പോർട്ടർ ടിവി ഓഫീസിലെ റെയ്ഡിനെ സുരേഷ് ഗോപി പൊലീസിനെ പിന്തുണച്ചു. ഏതുകാലത്തും റെയ്ഡ് നടക്കുന്നത് സ്വഭാവത്തിലാണ്. സാധാരണക്കാരന്റെ വീടിനുള്ളിലേക്ക് പൊലീസ് കടന്നു കയറുമ്പോൾ ആരും പ്രതികരിക്കാറില്ല.
ഫോൺ വാങ്ങി വെച്ച് തന്നെയാകും എല്ലായിടങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുക. മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ തന്നെയെന്നും സുരേഷ് ഗോപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
