തെലുങ്കർ പരസ്പരം പിന്തുണക്കില്ല, ഇടുങ്ങിയ ചിന്താഗതിക്കാർ! 16-ാം വയസ്സിൽ മുംബൈയിലേക്ക് വണ്ടി കയറിയെന്ന്  നടി ശോഭിത

SEPTEMBER 17, 2026, 4:06 AM

സ്വന്തം നാടിന്റെയും സമൂഹത്തിന്റെയും ഇടുങ്ങിയ ചിന്താഗതികളെയും വിമർശനങ്ങളെയും രൂക്ഷമായി വിമർശിച്ച്  നടി ശോഭിത ധൂളിപാല. തെലുങ്ക് ജനത പരസ്പരം പിന്തുണയ്ക്കാൻ മടിക്കുന്നവരാണെന്ന അഹല്യ എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ വീഡിയോയ്ക്ക് നൽകിയ കമന്റിലാണ് ശോഭിത തന്റെ കയ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. 

വലിയ സ്വപ്നങ്ങൾ കാണുന്നവരെയും പ്രത്യേകിച്ച് സിനിമാരംഗത്ത് പശ്ചാത്തലമില്ലാതെ കടന്നുവരുന്ന സ്ത്രീകളെയും തളർത്തുന്ന അന്തരീക്ഷമായതുകൊണ്ടാണ് 16-ാം വയസ്സിൽ മുംബൈയിലേക്ക് വണ്ടി കയറിയതെന്ന് നടി വ്യക്തമാക്കി.

സ്വന്തം ആളുകളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ നമ്മളേറെ പിന്നിലാണ്. ആരെങ്കിലും ഒരു പുതിയ ബിസിനസ്സ് തുടങ്ങുമ്പോഴോ, ഒരു റെസ്റ്റോറന്റ് തുറക്കുമ്പോഴോ, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴോ, 'എനിക്ക് എങ്ങനെ ഇതിനെ പിന്തുണയ്ക്കാം?' എന്നതിനു പകരം, 'അതിൽ എന്താണ് ഇത്ര വലിയ കാര്യം?' എന്ന മട്ടിലായിരിക്കും ആദ്യപ്രതികരണം.” സിനിമയെക്കുറിച്ചും അഭിമാനത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും തെലുങ്കർ സംസാരിക്കാറുണ്ടെങ്കിലും, അവർ പരസ്പരം വിജയം കാത്തിരിക്കാറില്ലെന്നും അഹല്യ ചൂണ്ടിക്കാണിച്ചു.

vachakam
vachakam
vachakam

അഹല്യയുടെ പോസ്റ്റിന് താഴെ '100' എന്ന ഇമോജി നൽകിക്കൊണ്ട് ശോഭിത അവരുമായി യോജിച്ചു. ഒപ്പം അവർ കൂട്ടിച്ചേർത്തു, “വിജയം ഉറപ്പില്ലാതിരുന്നിട്ടും ഞാൻ എന്റെ ബാഗ് പാക്ക് ചെയ്ത് 16-ാം വയസ്സിൽ മുംബൈയിലേക്ക് പോയി. കാരണം, സ്വപ്നം കാണാൻ ധൈര്യപ്പെടുന്നവരോട്, പ്രത്യേകിച്ച് നിങ്ങൾ കടന്നുവരാനാഗ്രഹിക്കുന്ന മേഖലയുടെ പുറത്തുനിന്നുള്ളയാളാണെങ്കിൽ, ഇവിടുത്തെ അന്തരീക്ഷം കടുത്ത എതിർപ്പു കാട്ടും, ജഡ്ജ്മെന്റലുമാണ്. ഇക്കാര്യം എനിക്ക് വ്യക്തമായിരുന്നു. ഒരു സ്ത്രീ കൂടിയാണെങ്കിൽ ഇത് ഇരട്ടിയാവും.” കാര്യങ്ങൾ ഇപ്പോൾ മാറിയിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു. “ഇത് കുറച്ചു കാലം മുമ്പാണ്, ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാവർക്കും ചിറകുകളും (ഒരു നട്ടെല്ലും) വളർത്താനാവട്ടേയെന്ന് എന്ന് ആശംസിക്കുന്നു.”-ശോഭിത പറഞ്ഞു.

ആന്ധ്രാപ്രദേശിലെ തെനാലിയിൽ ജനിച്ച ശോഭിത 2013-ൽ മിസ് എർത്ത് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഗ്ലാമർ ലോകത്തേക്ക് എത്തിയത്. അനുരാഗ് കശ്യപിന്റെ 'രാമൻ രാഘവ് 2.0' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അവർ 'മേഡ് ഇൻ ഹെവൻ', 'പൊന്നിയിൻ സെൽവൻ', 'മൂത്തോൻ' തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചു. 

2024-ൽ തെലുങ്ക് താരം നാഗ ചൈതന്യയുമായി വിവാഹിതയായ ശോഭിത, ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ 'ചീക്കറ്റിലോ' എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. 'വെട്ടുവം' എന്ന തമിഴ് സയൻസ് ഫിക്ഷൻ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam