ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണിയായ യുവതി പുറത്തേക്ക് തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

SEPTEMBER 17, 2026, 3:39 AM

തൃശൂര്‍: ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണിയായ യുവതി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍. ഡ്രൈവര്‍ ചാലിശ്ശേരി സ്വദേശി പ്രകാശന്‍, കണ്ടക്ടര്‍ തളി സ്വദേശി കാളിദാസന്‍ എന്നിവരാണ് അറസ്റ്റിലായത്. 

ഇന്നലെ രാവിലെ ചാവക്കാട് തെക്കേ ബൈപാസ് വളവിലാണ് അപകടം ഉണ്ടായത്. വളവ് തിരിയുന്നതിനിടെ ബസിന്റെ പുറകിലെ വാതിലിലൂടെ യുവതി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. 

മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവർ കോളേജിലെ വിദ്യാര്‍ഥിനിയായ ഫാത്തിമയാണ് ബസിൽ നിന്ന് തെറിച്ചുവീണത്.അപകടത്തെ തുടര്‍ന്ന് ഹയാത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാത്തിമ ആശുപത്രി വിട്ടു.

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam