തിരുവനന്തപുരം: ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
എൽനിനോ പ്രതിഭാസമാണ് ഇത്തവണ കേരളത്തിൽ കാലവർഷം ദുർബലമാകാൻ കാരണം. ഏറ്റവും മഴ കുറവ് ഉണ്ടായിരിക്കുന്നത് വയനാട്ടിലാണ്. 54% മഴയുടെ കുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 47 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.
അതിനിടെ, സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുകയാണ്.പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില ഇന്ന് രേഖപ്പെടുത്തിയത്. 37 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ 35.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
