കണ്ണൂരില്‍ വ്യാജ ആധാറുമായി അഞ്ച് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

SEPTEMBER 17, 2026, 1:10 AM

 കണ്ണൂര്‍:  അഞ്ച് ബംഗ്ലാദേശ് സ്വദേശികള്‍ കണ്ണൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുമായി പിടിയില്‍.

പിടിയിലായ അഞ്ച് പേരും സ്ത്രീകളാണ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവരെ പിടികൂടിയത്.   സലീന അക്തര്‍, നസ്മ അക്തര്‍, തസ്‌ലിമ, മൊയ്‌ന, നസ്രിന്‍ എന്നിവരാണ് കണ്ണൂരില്‍ എത്തിയത്. 

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്പായില്‍ ജോലിക്കെത്തിയവരാണ് പിടിയിലായത്.    

vachakam
vachakam
vachakam

ഗുവാഹത്തിയില്‍ നിന്ന് സംഘടിപ്പിച്ച വ്യാജ ആധാര്‍ കാര്‍ഡും മറ്റ് വ്യാജ രേഖകളും ഉപയോഗിച്ചാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. 

ജൂലൈയിലാണ് ഇവര്‍ കേരളത്തിലേക്ക് അനധികൃതമായി കടന്നത്. ബംഗാള്‍ സ്വദേശികളെന്ന വ്യാജേനയാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam