സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍

SEPTEMBER 16, 2026, 10:09 PM

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുനഃസംഘടിപ്പിച്ചു. മലയാളി സംവിധായകൻ പ്രിയദർശൻ, ബോളിവുഡ് നടി പ്രീതി സിന്റ എന്നിവരുൾപ്പെടെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ 18 പ്രമുഖരാണ് പുതിയ ബോർഡിൽ അംഗങ്ങളായിട്ടുള്ളത്. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് പുതിയ അംഗങ്ങളുടെ നിയമനം.

മുൻകാല അംഗങ്ങളിൽ ചിലരുടെ കാലാവധി അവസാനിച്ചതും മരണവും മറ്റ് അസൗകര്യങ്ങളും മൂലം പ്രവർത്തനം മന്ദഗതിയിലായതുമാണ് പുതിയ പുനഃസംഘടനയിലേക്ക് വഴിവെച്ചത്. സാധാരണ മൂന്ന് വർഷം കൂടുമ്പോൾ ബോർഡ് പുനഃസംഘടിപ്പിക്കാറുണ്ടെങ്കിലും 2017-ലാണ് 12 അംഗങ്ങളെ ഉൾപ്പെടുത്തി അവസാനമായി മാറ്റങ്ങൾ വരുത്തിയത്.

പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി, മനോജ് ജോഷി, പല്ലവി ജോഷി, രൂപാലി ഗാംഗുലി, പ്രസൻജിത് ചാറ്റർജി, ഹൻസ്രാജ് ഹൻസ്, നീലാമദ പാണ്ട, അഭിഷേക് ജയൻ, വിനോദ് അനുപം, റിക്കി കെജ്, സുപ്രിയ യാർലഗഡ്ഡ, യതീന്ദ്ര മിശ്ര, നിഷിഗന്ധ വാഡ്, വാമൻ കേന്ദ്രെ, രമേഷ് പട്ടൻകെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam