തങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. 2026 ഒക്ടോബർ 7-ന് ഒരു സംയുക്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇവർ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
"ഏറ്റവും വലിയ സമ്മാനത്താൽ ഞങ്ങൾ വീണ്ടും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയം സ്നേഹത്താലും നന്ദിയാലും നിറഞ്ഞിരിക്കുന്നു..." എന്നാണ് ഇരുവരും കുറിച്ചിരിക്കുന്നത്.പിന്നാലെ ബോളിവുഡിലെ പ്രമുഖ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരുന്നത്.
2025 ജൂലൈ 15 നായിരുന്നു ഇരുവരുടെയും ആദ്യത്തെ കൺമണിയായ സാരായ മൽഹോത്രയുടെ ജനനം. കഴിഞ്ഞ വർഷത്തെ മെറ്റ് ഗാല റെഡ് കാർപ്പറ്റിൽ ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്ത രൂപകല്പന ചെയ്ത വസ്ത്രമണിഞ്ഞ് ഗർഭിണിയായിരിക്കെ കിയാര എത്തിയത് വലിയ വാർത്തയായിരുന്നു.
2021-ൽ പുറത്തിറങ്ങിയ 'ഷേർഷാ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കിയാരയും സിദ്ധാർഥും പ്രണയത്തിലാകുന്നത്.പിന്നീട് 2023 ഫെബ്രുവരി 7-ന് രാജസ്ഥാനിലെ ജയ്സാൽമീറിലുള്ള സൂര്യഗഢ് കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
