പ്രശസ്തമായ അമേരിക്കൻ ടെലിവിഷൻ പരമ്പരയായ 'ബ്രേക്കിങ് ബാഡ്' ലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായ നടൻ ആർ.ജെ മിറ്റി (34) അന്തരിച്ചു. പരമ്പരയിൽ വാൾട്ടർ വൈറ്റിന്റെ മകനായ 'വാൾട്ടർ വൈറ്റ് ജൂനിയർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ താരമാണ് അദ്ദേഹം. മ
രണകാരണം കുടുംബാംഗങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ജീവനൊടുക്കിയതാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. "അങ്ങേയറ്റം ദുഃഖത്തോടെ ഏറ്റവും പ്രിയപ്പെട്ട ആർ.ജെ. മിറ്റിയുടെ നിര്യാണം അറിയിക്കുകയാണ്" എന്ന് അദ്ദേഹത്തിന്റെ മാനേജറായ സീൻ റെയ്‌ലി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
യഥാർത്ഥ ജീവിതത്തിലും സെറിബ്രൽ പാൽസി ബാധിതനായ മിറ്റി , അതേ അവസ്ഥയുള്ള കഥാപാത്രത്തെയാണ് ബ്രേക്കിങ് ബാഡിൽ അവതരിപ്പിച്ചത്. 2008-ൽ ആരംഭിച്ച ഈ പരമ്പരയിലൂടെ ഭിന്നശേഷിയെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
മൂന്ന് വയസ്സുവരെ സാധാരണ കുട്ടിയായി വളർന്ന മിറ്റിയ്ക്ക് പിന്നീട് സെറിബ്രൽ പക്ഷാഘാതം ബാധിക്കുകയായിരുന്നു. കൗമാരത്തിൽ വോക്കറിന്റെ സഹായത്തോടെ നടന്നിരുന്ന അദ്ദേഹത്തിന് മാതാപിതാക്കളുടെയും വ്യക്തിഗത പരിശീലകനായ ആഡിസൻ വിറ്റിന്റെയും പിന്തുണയാണ് ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് ബ്രേക്കിങ് ബാഡിലൂടെ ലോകശ്രദ്ധ നേടുകയായിരുന്നു.
വൈറ്റ് ഫ്ലവേഴ്സ്, ഹൗസ് ഓഫ് ലാസ്റ്റ് തിങ്സ്, സ്റ്റമ്പ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം, 'ദ് കിഡ്സ് ഓഫ് വിഡ്നി ഹൈ', 'വാനിഷ്ഡ്: ദ് താര കാലിക്കോ സ്റ്റോറി' തുടങ്ങിയ ഡോക്യുമെന്ററികളും നിർമ്മിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ സെറിബ്രൽ പാൽസി സെലിബ്രിറ്റി അംബാസഡറായ മിറ്റി , രോഗബാധിതരുടെ ഉന്നമനത്തിനായി ഒരു ഫൗണ്ടേഷനും സ്ഥാപിച്ചിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഹോളിവുഡ് പ്രമുഖരും സഹതാരങ്ങളും കടുത്ത ഞെട്ടലിലാണ്. പരമ്പരയിൽ മിറ്റിയുടെ അമ്മാവനായി അഭിനേയിച്ച ഡീൻ നോറിസ് ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
