മുംബൈ റെസ്റ്റോറന്റിൽ ഒന്നിച്ചെത്തി സാറാ അലി ഖാനും ശുഭ്മാൻ ഗില്ലും; ഡേറ്റിംഗ് വാർത്തകളിൽ സത്യമെന്ത്?

SEPTEMBER 30, 2026, 12:04 AM

ഇന്ത്യൻ സിനിമാ ലോകത്തെയും ക്രിക്കറ്റ് ഗ്രൗണ്ടിനെയും ഒരേപോലെ ചർച്ചയിലാക്കിക്കൊണ്ട് പുതിയൊരു പ്രണയ ഗോസിപ്പ് ബോളിവുഡിൽ തരംഗമാകുന്നു. പ്രശസ്ത ബോളിവുഡ് നടി സാറാ അലി ഖാനും ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും ഒന്നിച്ചുള്ള അത്താഴവിരുന്നിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈയിലെ പ്രമുഖ റെസ്റ്റോറന്റിൽ വെച്ചാണ് ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കുന്നതായി ആരാധകരുടെ കണ്ണിൽപ്പെട്ടത്.

നേരത്തെ സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറുമായി  ശുഭ്മാൻ പ്രണയത്തിലാണെന്ന തരത്തിൽ ശക്തമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിച്ച വാർത്തകളിലെ സാറ മറ്റൊരാളായിരുന്നുവെന്ന സത്യം പുറത്തുവന്നതോടെ ആരാധകരും കൗതുകത്തിലാണ്.

'ഇത് ആ സാറയല്ല, ഈ സാറയാണ്' എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ നിറയുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് ചിലർ വാദിക്കുമ്പോൾ, മറ്റുചിലർ പുതിയ പ്രണയബന്ധത്തിന്റെ തുടക്കമാണിതെന്നാണ് ഉറപ്പിച്ചു പറയുന്നത്.

vachakam
vachakam
vachakam

പ്രശസ്ത ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളായ സാറാ അലി ഖാൻ, മുൻപ് നടൻ കാർത്തിക് ആര്യനുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇരുവരും വേർപിരിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മറുഭാഗത്ത്, ഇന്ത്യയുടെ യുവ ബാറ്റിംഗ് വിസ്മയമായ ശുഭ്മാൻ ഗിൽ ചെറുപ്പം മുതലേ ക്രിക്കറ്റിൽ മികവ് പുലർത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ താരമാണ്. ഇരുമേഖലയിലെയും ഈ യുവതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ ബോളിവുഡ്-ക്രിക്കറ്റ് ലോകത്ത് പുതിയ ഗോസിപ്പുകൾക്ക് തീപിടിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam