ബിഗ് സ്‌ക്രീനിലെ തിരക്കുകളിൽ നിന്ന് മാറി സുഹൃത്തുക്കൾക്കൊപ്പം സ്‌പെയിനിൽ അവധിക്കാലം ആഘോഷിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. അടുത്ത സുഹൃത്തും നടിയുമായ ആകാംക്ഷ രഞ്ജൻ കപൂറിനും പെൺപടയ്ക്കുമൊപ്പമാണ് ആലിയ സ്‌പെയിനിലെ മനോഹരമായ മയോർക്ക ദ്വീപിൽ അവധിക്കാലം ചെലവഴിക്കുന്നത്. ആകാംക്ഷ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
മയോർക്കയിലെ കുന്നിൻനിരകളും നീലാകാശവും കടലും പശ്ചാത്തലമാക്കിയുള്ള ബാൽക്കണിയിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങളും, മോട്ടോർ ബോട്ടിലെയും യാച്ചിലെയും യാത്രകളും, കഫേകളിലെ സന്ദർശനവുമെല്ലാം ചിത്രങ്ങളിൽ കാണാം. അവധിക്കാലത്തെ ആലിയയുടെ വ്യത്യസ്തമായ വസ്ത്രധാരണ രീതികളും ആരാധകശ്രദ്ധ നേടുന്നുണ്ട്.
റെഡ് ബി കിനിയും വൈറ്റ് ബന്ദാനയും അണിഞ്ഞുള്ള ചിത്രങ്ങളും, സന്ധ്യാസമയത്തെ വിരുന്നിനായി ധരിച്ച റെഡ് ഗൗണിലെ ഗ്ലാമറസ് ലുക്കുമെല്ലാം ഫാഷൻ ലോകത്തും ചർച്ചയാകുന്നു. "ഇതും ഇതല്ലാതെ മറ്റൊന്നുമില്ല" (This and nothing else) എന്ന അടിക്കുറിപ്പോടെയാണ് ആകാംക്ഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വൈ.ആർ.എഫ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ 'ആൽഫ' എന്ന ആക്ഷൻ ത്രില്ലറാണ് ആലിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഷർവരി വാഘിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സഞ്ജയ് ലീലാ ഭൻസാലി സംവിധാനം ചെയ്യുന്ന ' ലവ് & വാർ' (Love & War) ആണ് ആലിയയുടെ അടുത്ത വലിയ പ്രോജക്ട്.
റൺബീർ കപൂർ, വിക്കി കൗശൽ എന്നിവർക്കൊപ്പം അഭിനയിക്കുന്ന ഈ ചിത്രം 2027 ജനുവരിയിൽ തിയേറ്ററുകളിലെത്തും. ഇതിന് ശേഷം മുൻപ് മാറ്റിവെച്ച 'ഇൻഷാ അള്ളാ' എന്ന ചിത്രത്തിനായി ഭൻസാലിയും ആലിയയും വീണ്ടും ഒന്നിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
