"ഉയരക്കൂടുതൽ കാരണം നായികമാരെ കിട്ടില്ലെന്ന് പറഞ്ഞു"; സിനിമാ യാത്ര ഓർത്തെടുത്ത് ബിഗ് ബി

OCTOBER 6, 2026, 11:53 PM

ബോളിവുഡിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുന്നതിന് മുൻപ് നേരിടേണ്ടി വന്ന കടുത്ത നിരസിക്കലുകളെക്കുറിച്ചും  പരിഹാസങ്ങളെക്കുറിച്ചും മനസ്സുതുറന്ന് അമിതാഭ് ബച്ചൻ. 'കോൺ ബനേഗ ക്രോർപതി 18' (KBC 18) ഗെയിം ഷോയുടെ പുതിയ എപ്പിസോഡിലാണ് തന്റെ ആദ്യകാല സിനിമ അനുഭവങ്ങളും പ്രശസ്തമായ ഹെയർസ്റ്റൈലിന് പിന്നിലെ രഹസ്യവും ബിഗ് ബി വെളിപ്പെടുത്തിയത്.

തന്റെ ഉയരക്കൂടുതലും ചെറിയ മുഖവും കാരണം നായികമാർ ഒപ്പം അഭിനയിക്കാൻ തയ്യാറാകില്ലെന്ന് അക്കാലത്ത് നിർമ്മാതാക്കൾ നേരിട്ട് പറഞ്ഞിരുന്നുവെന്ന് ബച്ചൻ ഓർത്തെടുത്തു. "തുടക്കകാലത്ത് അവസരങ്ങൾക്കായി ചെല്ലുമ്പോൾ നിർമ്മാതാക്കൾ രണ്ട് കാര്യങ്ങളാണ് പ്രധാനമായും പറഞ്ഞിരുന്നത്. ഒന്ന്, വൻ ഉയരമുള്ളതിനാൽ എനിക്കൊപ്പം അഭിനയിക്കാൻ നായികമാരെ കിട്ടില്ല. രണ്ട്, എന്റെ മുഖം വളരെ ചെറുതാണ്. മുഖത്തിന് അല്പം വ്യാപ്തി തോന്നിക്കുന്നതിന് വേണ്ടിയാണ് ഞാൻ മുടിയും താടിയുടെ അരികുകളും കാതിനോട് ചേർത്ത് നീട്ടി വളർത്തിയത്" - അമിതാഭ് ബച്ചൻ പറഞ്ഞു.

1969-ൽ 'ഭുവൻ ഷോം' എന്ന ചിത്രത്തിൽ ശബ്ദസാന്നിധ്യമായും 'സാത് ഹിന്ദുസ്ഥാനി'യിലൂടെ അഭിനേതാവായും അരങ്ങേറിയ അമിതാഭ് ബച്ചന് തുടക്കത്തിൽ 'പരാജയപ്പെട്ട തുടക്കക്കാരൻ' എന്ന വിശേഷണമാണ് ഇൻഡസ്ട്രി നൽകിയിരുന്നത്. എന്നാൽ 1973-ൽ പുറത്തിറങ്ങിയ 'സഞ്ജീർ' എന്ന ചിത്രത്തിലെ ഇൻസ്പെക്ടർ വിജയ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയർ മാറ്റിമറിക്കുകയും ബോളിവുഡിന്റെ 'ആംഗ്രി യങ് മാൻ' ആയി അദ്ദേഹത്തെ പ്രതിഷ്ഠിക്കുകയും ചെയ്തു.

vachakam
vachakam
vachakam

തുടർന്ന് ഷോലെ, ദീവാർ, ഡോൺ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ബോളിവുഡിന്റെ ചരിത്രം തിരുത്തിക്കുറിച്ചു. 2024-ൽ പുറത്തിറങ്ങിയ 'കൽക്കി 2898 എ.ഡി'യിലെ അശ്വത്ഥാമാവെന്ന കഥാപാത്രത്തിലൂടെ വൻ കൈയടി നേടിയ അദ്ദേഹം ഇതിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam