ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് താരലേലത്തിലെ വിലയേറിയ താരമായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ സോഫി മോളിനോ. 1.10 കോടി രൂപയ്ക്ക് യു.പി വാരിയേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. ലേലത്തിൽ ആകെ 25 കളിക്കാരെയാണ് വിവിധ ടീമുകൾ സ്വന്തമാക്കിയത്.
സോഫി മോളിനോയ്ക്കായി ആർ.സി.ബിയും യു.പി വാരിയേഴ്‌സും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ലേലത്തിൽ ആർ.സി.ബി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ജെസ് ജൊനാസൻ (40 ലക്ഷം), ദക്ഷിണാഫ്രിക്കൻ താരം ക്ലോ ട്രയോൺ (30 ലക്ഷം), ഇന്ത്യൻ താരങ്ങളായ തേജൽ ഹസബ്‌നീസ് (30 ലക്ഷം), വൃന്ദ ദിനേശ് (10 ലക്ഷം) എന്നിവരെ സ്വന്തമാക്കി. മലയാളി താരം ആശ ശോഭനയെ യു.പി വാരിയേഴ്‌സ് 30 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു.
കർണാടകയുടെ അൺക്യാപ്പ്ഡ് താരം ഉമ കാശ്വി 10 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ എത്തിയതോടെ ഡബ്ല്യു.പിഎ.ൽ ലേല ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.
മുംബൈ ഇന്ത്യൻസ് ദിഷ കസത്, ലതിക ഇനാംദാർ, ഭാരതി റാവൽ, സനിക ചാൽക്കെ, അക്ഷിത ഭഗത് എന്നിവരെ 10 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു. സോഫിയ ഡങ്ക്‌ലി, ചമരി അട്ടപ്പട്ടു, ദേവിക വൈദ്യ, ബ്രീ ഇല്ലിങ്, മിലി ഇല്ലിങ്വർത്ത്, ഹുമൈറ ഖാസി, ശ്രദ്ധ പോഖർക്കർ, ഇഷ ഓസ തുടങ്ങിയ പ്രമുഖ താരങ്ങളെ ലേലത്തിൽ ആരും വാങ്ങിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
