മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയെ 2-2 സമനിലയിൽ കുടുക്കി എഫ്.സി സിൻസിനാറ്റി. അവസാന മിനുട്ടുവരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തിൽ ഇന്റർ മയാമിക്ക് സമനിലയിൽ പിരിയേണ്ടി വന്നു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത് എന്നതാണ് എടുത്തു പറയേണ്ട കാര്യം.
4-3-3 ഫോർമേഷനിലിറങ്ങിയ ഇന്റർ മയാമിയെ 3-5-2 ഫോർമേഷനിലാണ് സിൻസിനാറ്റി നേരിട്ടത്. ആദ്യ പകുതിയിൽ പന്തടക്കത്തിൽ മുന്നിട്ടത് മാറ്റി നിർത്തിയാൽ മയാമിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ലയണൽ മെസിക്കും ലൂയിസ് സുവാരസിനുമൊന്നും ആദ്യ പകുതിയിൽ കാര്യമായൊന്നും ചെയ്യാൻ സാധിക്കാതെ പോയി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായാണ് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഇന്റർ മയാമി 61-ാം മിനുട്ടിൽ ലീഡെടുത്തു. കാസമറോയുടെ അസിസ്റ്റിൽ ലൂയിസ് സുവാരസാണ് വലകുലുക്കിയത്. ഇതിന് പിന്നാലെ സിൻസിനാറ്റി മൂന്ന് മാറ്റങ്ങളോടെ കളിയുടെ വേഗം കൂട്ടി. 10 മിനുട്ടിനുള്ളിൽ ഇത് ഫലം കണ്ടു. 80-ാം മിനുട്ടിൽ സിൻസിനാറ്റി ലീഡെടുത്തു. കെൻജി എംബോമയാണ് സിൻസിനാറ്റിക്കായി വല കുലുക്കിയത്.
അഞ്ച് മിനുട്ടിനുള്ളിൽ ഇന്റർ മയാമിയെ ഞെട്ടിച്ച് സിൻസിനാറ്റി ലീഡെടുത്തു. സാമുവൽ ഗിഡിയാണ് സിൻസിനാറ്റിയെ മുന്നിലെത്തിച്ചത്. ഇതോടെ അവസാന സമയത്ത് ഇന്റർ മയാമി തോൽവിയിലേക്ക് പോകുമോയെന്ന് പോലും എല്ലാവരും ഭയന്നു. ആറ് മിനുട്ടിൽ രണ്ട് ഗോളുകളടിച്ച് സിൻസിനാറ്റി കുതിച്ചത് ഇന്റർ മയാമിയെ വിറപ്പിച്ചു. എന്നാൽ 90-ാം മിനുട്ടിൽ മയാമി ആശ്വാസ സമനില ഒപ്പിച്ചെടുത്തു. റിക്യുലേമ ഫിലിപ്പിയാണ് മയാമിക്ക് ആശ്വാസ സമനില നേടിക്കൊടുത്തത്.
അവസാന സമയത്ത് രണ്ട് ടീമിനും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ 2-2 സമനിലയോടെ കളം പിരിഞ്ഞു. ലയണൽ മെസിക്ക് പ്രതീക്ഷിച്ച മികവ് കാട്ടാൻ സാധിക്കാതെ പോയി. ഗോൾ നേടാൻ മെസിക്ക് സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ഒരു മഞ്ഞക്കാർഡും മെസിക്ക് നേരിടേണ്ടതായി വന്നു.
സമനിലയോടെ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്റർ മയാമിയുള്ളത്. 32 മത്സരത്തിൽ നിന്ന് 15 ജയവും 11 സമനിലയും ആറ് തോൽവിയുമടക്കം 56 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഇന്റർ മയാമിയുള്ളത്. ഒന്നാം സ്ഥാനക്കാരായ നാഷ് വില്ലി എസ്.സിക്ക് 71 പോയിന്റാണുള്ളത്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം നേടിയെടുക്കാൻ മയാമിക്ക് സാധിക്കേണ്ടതായുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
