കടക്കെണിയിലായി, വീട് വിറ്റു, അനുപം ഖേർ സഹായിച്ചില്ലെന്ന് സഹോദരൻ

OCTOBER 7, 2026, 12:01 AM

ടെലിവിഷൻ പ്രോജക്ടിനിടയിൽ ചതിക്കപ്പെട്ട് സാമ്പത്തിക തകർച്ച നേരിട്ട കാലഘട്ടത്തെക്കുറിച്ചും, ജ്യേഷ്ഠൻ അനുപം ഖേറുമായി അക്കാലത്തുണ്ടായ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും മനസ്സ് തുറന്ന്  നടനും സംവിധായകനുമായ രാജു ഖേർ.

 സിദ്ധാർത്ഥ് കണ്ണന്റെ പോഡ്‌കാസ്റ്റിൽ നൽകിയ അഭിമുഖത്തിലാണ് രാജു ഖേർ തന്റെ ജീവിതത്തിലെ കഠിനമായ ആ നാളുകളെക്കുറിച്ച് വെളിപ്പെടുത്തിയത്.പുതിയൊരു ടെലിവിഷൻ ചാനൽ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്വന്തം ഫ്ലാറ്റ് വിറ്റ പണം ഉപയോഗിച്ച് 'ലൈഫ് കെ ലിയേ കുച്ച് ഭീ കരേഗാ' എന്ന പ്രോഗ്രാം താൻ നിർമ്മിച്ചുവെന്നും, എന്നാൽ പെട്ടെന്ന് ഒരു ദിവസം ചാനൽ അധികൃതർ പൂട്ടിപ്പോവുകയായിരുന്നുവെന്നും രാജു ഖേർ പറഞ്ഞു. 

4-BHK വീടും സുഖകരമായ ജീവിതവും ഉപേക്ഷിച്ച് വാടക നൽകാൻ പോലും ബുദ്ധിമുട്ടിയ ആ സമയത്ത് ജ്യേഷ്ഠൻ അനുപം ഖേറിന്റെ സഹായം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. അക്കാലത്ത് മോശം സിനിമകൾ ചെയ്യാതിരിക്കാൻ അനുപം ഖേർ സ്വയം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്നും തനിക്ക് സഹായം നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ലെന്നും രാജു ഖേർ ഓർത്തെടുത്തു. 

vachakam
vachakam
vachakam

പിന്നീട് അനുപം ഖേർ നേരിട്ട വ്യക്തിപരമായ മാനസിക-ജീവിത പോരാട്ടങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞപ്പോഴാണ് ജ്യേഷ്ഠൻ അനുഭവിച്ച പ്രയാസങ്ങൾ താൻ മനസ്സിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

അതേസമയം, അനുപം ഖേർ മുൻപ് നൽകിയ അഭിമുഖത്തിൽ തന്റെ അനുജനെ പരിപാലിക്കുന്നത് തനിക്ക് എപ്പോഴും സന്തോഷമുള്ള കാര്യമായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക കാര്യങ്ങളിൽ പോലും സഹോദരന് പൂർണ്ണ പിന്തുണ നൽകിയിരുന്നതായും, ഇതിലൊന്നും ഭാര്യ കിരൺ ഖേർ ഒരിക്കലും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അനുപം ഖേർ പ്രധാന വേഷത്തിലെത്തുന്ന 'ഖോസ്‌ലാ കാ ഘോസ്‌ലാ 2' തിയേറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്. പ്രശാന്ത് ഭാഗിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺവീർ ഷോറെ, പർവീൺ ദബാസ്, കിരൺ ജുനേജ, ബൊമാൻ ഇറാനി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam