തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പദ്ധതിയിൽ കഴിഞ്ഞ സർക്കാർ പത്ത് ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കുമാണ് പ്രതിമാസം 1000 രൂപ ധനസഹായം പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2026 ഫെബ്രുവരി മാസം 10,18,042 (പത്ത് ലക്ഷത്തിലധികം) ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു പെൻഷൻ തുക ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, പദ്ധതി സർക്കാർ നിലവിൽ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.
2025 നവംബർ ഒന്നിലെ ഉത്തരവ് പ്രകാരമാണ് 'മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി'ക്ക് രൂപം നൽകിയിരിക്കുന്നത്. അർഹരായ മുഴുവൻ സ്ത്രീകൾക്കും മുടക്കം കൂടാതെ പെൻഷൻ ലഭ്യമാക്കുന്നതിനും തുക വർധിപ്പിക്കുന്നതിനും ഉള്ള തുടർനടപടികൾ സർക്കാരിന്‍റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
