ഹാൻസി ഫ്‌ളിക് @100

NOVEMBER 2, 2026, 8:15 AM

എഫ്.സി ബാഴ്‌സലോണ പരിശീലകനായി 100 വിജയങ്ങൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഹാൻസി ഫ്‌ളിക്ക്. ബാഴ്‌സലോണയുടെ ചുമതലയേറ്റ ശേഷം കേവലം 131 മത്സരങ്ങളിൽ നിന്നാണ് ഫ്‌ളിക്ക് ഈ സുവർണ്ണ നേട്ടത്തിലെത്തിയത്.

ഇതോടെ ബാർസലോണ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 ജയങ്ങൾ തികയ്ക്കുന്ന രണ്ടാമത്തെ പരിശീലകനായി ഫ്‌ളിക്ക് മാറി. 126 മത്സരങ്ങളിൽ നിന്ന് 100 വിജയങ്ങൾ കൊയ്ത മുൻ പരിശീലകൻ ലൂയിസ് എന്റിക്വെ മാത്രമാണ് ഇനി ഫ്‌ളിക്കിന് മുന്നിലുള്ളത്.

ഫ്‌ളിക്കിന് കീഴിൽ കളിച്ച 131 മത്സരങ്ങളിൽ 100 വിജയങ്ങളും 10 സമനിലകളും നേടാൻ ബാർസയ്ക്കായി; 21 മത്സരങ്ങളിൽ മാത്രമാണ് ടീം പരാജയമറിഞ്ഞത്. ഈ ചുരുങ്ങിയ കാലയളവിൽ ടീമിനെ മികച്ച രീതിയിൽ നയിച്ച ഫ്‌ളിക്ക് 5 പ്രധാന കിരീടങ്ങളും ബാർസലോണയുടെ ഷെൽഫിലെത്തിച്ചു. 2 ലാ ലിഗ കിരീടങ്ങൾ, 2 സ്പാനിഷ് സൂപ്പർ കപ്പ്, 1 കോപ്പ ഡെൽ റേ എന്നിവയാണ് ഫ്‌ളിക്കിന്റെ ശിക്ഷണത്തിൽ ബാർസ സ്വന്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam