ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തിന്റെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ചിന്ത വാരികയുടെ പ്രത്യേക പതിപ്പിനെതിരെ സിപിഐ രംഗത്ത്.
തോമസ് ഐസക്ക് തയ്യാറാക്കിയ പ്രത്യേക പതിപ്പിന് ആണ് വിമര്‍ശനം. ചരിത്രം വളച്ചൊടിച്ചെന്ന് ആരോപിച്ച് മുതിര്‍ന്ന സിപിഐ നേതാവ് ടി.ജെ. ആഞ്ചലോസാണ് രംഗത്തെത്തിയത്. പുന്നപ്ര-വയലാര്‍ സമരത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ ടിവി തോമസിനെ ഗസ്റ്റ് ആര്‍ടിസ്റ്റ് ആയി മാറ്റുന്ന തരത്തിലാണ് തോമസ് ഐസക്ക് ചിന്തയിലെഴുതിയ ലേഖനമെന്നും ആഞ്ചലോസ് വിമര്‍ശിച്ചു. ഇതിന് പിന്നാലെ തോമസ് ഐസക്ക് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ 3000 വാക്കിലെഴുതുന്ന ലേഖനത്തില്‍ എല്ലാം പറയാനാകില്ലെന്നും ടി.വി. തോമസിന് അര്‍ഹമായ പ്രധാന്യം നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. പണിമുടക്കിന് തീരുമാനമെടുത്തത് ടി.വി. തോമസ് പ്രസിഡന്റായ എ.ടി.ടി.യു. കൗണ്‍സിലാണ് എന്നാണ് ആഞ്ചലോസ് പറയുന്നത്. അത് കൃത്യമായി ചിന്താ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.
ഭക്തിവിലാസത്തില്‍ വെച്ചുള്ള ത്രികക്ഷി യോഗത്തില്‍ വെച്ച് സി.പി. രാമസ്വാമി അയ്യരെ വെല്ലുവിളിച്ചത് ടി.വി. തോമസ് തന്നെയായിരുന്നു. അതുകൊണ്ടാണ് ഏതാണ്ട് അര പേജ് വരുന്ന ഭക്തിവിലാസത്തിലെ യോഗത്തിന്റെ ചിത്രത്തില്‍ ടി.വിയുടെ സാന്നിധ്യം പ്രത്യേകം അടിക്കുറിപ്പായി നല്‍കിയതെന്നും തോമസ് ഐസക്ക് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
