ജീവിതത്തിൽ ഏറെ സന്തോഷകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയാണ് മലയാളികളുടെ പ്രിയ ഗായികയും അവതാരകയുമായ റിമി ടോമി. ഇന്ന് സോളോ ട്രിപ്പുകളും കരിയറുമായി തിളങ്ങിനിൽക്കുകയാണ് താരം. സോളോ യാത്രകളിലെ വിശേഷങ്ങളും സന്തോഷങ്ങളും റിമി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇതിനിടയിലാണ് താൻ വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഒരു സ്റ്റേജ് ഷോയ്ക്കിടെ റിമി ആരാധകരുടെ അഭിപ്രായം ആരാഞ്ഞത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
"വെറുതെ ഒരു പാവം മനുഷ്യന്റെ ജീവിതം നശിപ്പിക്കാന്‍ എനിക്ക് യാതൊരു ആഗ്രഹവും ഇല്ല. എന്നാലും ചോദിക്കുകയാണ്. രണ്ടാമതൊരു കല്യാണത്തെ കുറിച്ച് ചിന്തിച്ചാല്‍ അത് തെറ്റാണോ, നല്ലതാണോ, വേണോ, വേണ്ടയോ? വേണം എന്നുള്ളവര്‍ കൈയ്യടിക്കാമോ?" എന്നായിരുന്നു റിമി ടോമിയുടെ തമാശ കലർന്ന ചോദ്യം.
എന്നാൽ സദസ്സിൽ നിന്നും 'വേണ്ട' എന്ന മുറവിളിയാണ് ഉയർന്നത്. സദസ്സിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും വീഡിയോയ്ക്ക് താഴെ ആരാധകർ ഈ അഭിപ്രായം തന്നെയാണ് പങ്കുവെക്കുന്നത്. "ഞാനിങ്ങനെ സുഖിച്ച് ജീവിക്കുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലല്ലേ" എന്ന് ചിരിച്ചുകൊണ്ട് ചോദിച്ച റിമി, ആരാധകരുടെ സ്നേഹത്തിന് നന്ദിയും അറിയിച്ചു.
ടെലിവിഷൻ മ്യൂസിക് ഷോയിലൂടെ കരിയർ ആരംഭിച്ച റിമി, ലാൽ ജോസ് ചിത്രമായ 'മീശമാധവനിലെ' "ചിങ്ങമാസം വന്നുചേർന്നാൽ" എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റേജ് ഷോകളിലെ ഊർ്ജ്ജസ്വലയായ പ്രകടനം കൊണ്ടാണ് താരം ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയത്.
2008-ൽ കോഴിക്കോട് സ്വദേശിയായ റോയ്‌സുമായുള്ള റിമിയുടെ വിവാഹം കഴിഞ്ഞിരുന്നു. തുടക്കത്തിൽ പരസ്പര പിന്തുണയോടെ മുന്നോട്ടുപോയ ആ ബന്ധം പിന്നീട് 11 വർഷങ്ങൾക്ക് ശേഷം 2019-ൽ നിയമപരമായി വേർപിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം കരിയറിലും ഫിറ്റ്‌നസിലും അതീവ ശ്രദ്ധ കേന്ദ്രീകരിച്ച റിമി തന്റെ ലുക്കിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. നിലവിൽ സംഗീതപരിപാടികളും ടെലിവിഷൻ ഷോകളുമായി തിരക്കിലാണ് താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
