കെ.ബി.സി 18 ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരിക്ക്

SEPTEMBER 30, 2026, 10:19 PM

ടെലിവിഷൻ റിയാലിറ്റി ഷോയായ 'കോൺ ബനേഗ ക്രോർപതി 18' ചിത്രീകരണത്തിനിടെ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്  കാൽമുട്ടിന് പരിക്കേറ്റു. ഷോയുടെ പുതിയ എപ്പിസോഡിനിടയിലാണ് തനിക്ക് പരിക്കേറ്റ വിവരം ബിഗ് ബി പ്രേക്ഷകരുമായി പങ്കുവെച്ചത്. 

 വേദിക്ക് നടുവിൽ എഴുന്നേറ്റുനിന്ന് അവതരിപ്പിക്കുന്ന തന്റെ പതിവ് രീതിക്ക് പകരം ഇത്തവണ ഇരുന്ന് കൊണ്ടാണ് അദ്ദേഹം പരിപാടി ആരംഭിച്ചത്. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടെ വഴുതി വീണതിനെ തുടർന്നാണ് കാൽമുട്ടിന് പരിക്കേറ്റതെന്നും, നിവർന്നു നിൽക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ളതിനാലാണ് ഇരുന്നുകൊണ്ട് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നും ആരാധകർക്ക് അദ്ദേഹം ഉറപ്പുനൽകി.   അതേസമയം, അടുത്തിടെ തന്റെ ബ്ലോഗിൽ "വിരമിക്കാൻ സമയമായി" എന്ന് എഴുതിയതിനെ തുടർന്ന് പ്രചരിച്ച വിരമിക്കൽ വാർത്തകളെയും അമിതാഭ് ബച്ചൻ തള്ളിപ്പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam