കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;  ചികിത്സാ പിഴവിന് കേസെടുത്തു

OCTOBER 12, 2026, 10:10 PM

കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി(49)യാണ് ഇന്നലെ വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു.

എട്ടാം തീയതിയാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തങ്കമണിയുടെ സര്‍ജറി നടന്നതെന്നും ഒമ്പതിന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെ ഛര്‍ദ്ദിയും പനിയും തുടങ്ങിയെന്നും കുടുംബം പറയുന്നു. ഭക്ഷണം കഴിച്ചാൽ ഛർദ്ദിക്കുന്ന സ്ഥിതിയായിരുന്നു.

വന്‍കുടലില്‍ മുറിവുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെന്നും കുടുംബം പറയുന്നു. ഇതോടെ വീണ്ടും ഓപ്പറേഷന്‍ തീയറ്ററിലേക്ക് മാറ്റി സര്‍ജറി നടത്തി. പിന്നാലെ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ തങ്കമണി മരണത്തിന് കീഴടങ്ങുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam