സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടം; കേസെടുത്ത് പൊലീസ്

OCTOBER 12, 2026, 9:47 PM

തൃശ്ശൂര്‍: സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ പൊലീസ് കേസെടുത്തു.അക്വാട്ടിക് കോംപ്ലക്സിൽ താൽക്കാലിക പന്തൽ നിർമ്മിച്ചതിൽ വീഴ്ച എന്നാണ് എഫ്ഐആറിൽ പറയുന്നത്.കൂടാതെ, പന്തൽ നിർമ്മാണത്തിൽ അപാകതകള്‍ ഉണ്ടെന്നും ഷീറ്റുകൾ ഞെട്ടും ബോൾട്ടും ഉപയോഗിച്ച് ഉറപ്പിച്ചില്ലെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.

അതേസമയം, സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ വിചിത്ര ന്യായീകരണമാണ് തൃശ്ശൂർ ഡിഡിഇയുടെ റിപ്പോർട്ടിലുള്ളത്.സംഘാടനത്തിലെ വീഴ്ച മറച്ചുവയ്ക്കുന്ന റിപ്പോർട്ടിൽ പഴി കാറ്റിനും മഴയ്ക്കും ആണ്.അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടകാരണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാന സ്കൂൾ ഗെയിംസിനിടെ അക്വാട്ടിക് കോംപ്ലക്സിലെ നീന്തൽക്കുളത്തിന്റെ താൽക്കാലിക മേൽക്കൂര തകർന്നുവീണ് പത്തോളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരിൽ നാല് കുട്ടികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam