കോഴിക്കോട് ഹൗസ്‌ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു

OCTOBER 12, 2026, 8:33 PM

കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. ഓമശ്ശേരി നടമ്മല്‍ പൊയില്‍ മേലെ തിരിയം കൊട്ടുമ്മല്‍ കുന്നുമ്മല്‍ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകന്‍ മുഹമ്മദ് ഐസമാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്.

കുടുംബത്തോടൊപ്പം അകലാപ്പുഴയില്‍ ഉല്ലാസയാത്രയ്ക്കെത്തിയ കുട്ടി ഹൗസ്‌ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലിന്‍തറ റബ്ബാനിയ കിന്‍സ് ഇംഗ്ലിഷ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ്. യമിന്‍ അബ്ദുല്ല സഹോദരനാണ്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം തുടര്‍ നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam