തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടെന്ന് പി എസ് സി തീരുമാനം. ഹൈക്കോടതി ഉത്തരവ് എതിരായാൽ അപ്പീൽ പോകും.
അതേസമയം, ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയിൽ പുനർ മൂല്യനിർണയത്തിലൂടെ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് പി എസ് സി നിയമന ശുപാർശ നൽകും. പഴയ പട്ടികയിൽ ഒന്നാമതെത്തിയ ഇടത് സംഘടനാ പ്രവർത്തകൻ അരുൺ ജെ പ്രതാപിനെ പുറത്താക്കാൻ നോട്ടീസും നൽകും.
നേരത്തെ ഒന്നാം റാങ്ക് കിട്ടിയ ഇടത് സംഘടന നേതാവായ അരുൺ ജെ പ്രതാപൻ 10 ചോദ്യങ്ങൾക്ക് അപൂർണ്ണമായ ഉത്തരമാണ് നൽകിയത്. ചില ചോദ്യങ്ങളുടെ ഉത്തരം അപൂർണ്ണമായോ ചിലത് ഒന്നും എഴുതാതെയോ ആണ് പേപ്പർ ഉണ്ടായിരുന്നത്. 58 മാർക്കിന്റെ ഈ 10 ഉത്തരങ്ങൾ പരിശോധിച്ചാൽ അരുൺ പിന്നിൽ പോകുമെന്ന് ഉറപ്പാണ്. ഇക്കാരണത്താലാണ് മുഴുവൻ ഉദ്യോഗാർത്ഥികളുടെയും ഉത്തരങ്ങൾ നോക്കാതിരുന്നത്.
ഉത്തരങ്ങൾ എല്ലാം കൃത്യമായി നോക്കിയോ എന്ന് വീണ്ടും പരിശോധിക്കാനും തയ്യാറായില്ല. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകളുടെ പകർപ്പാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ പി എസ് സിയെ സമീപിച്ചു. ജയലാൽ എന്ന ഉദ്യോഗാർത്ഥി 2025 ജൂൺ 11ന് ഉത്തര കടലാസിനായി അപേക്ഷ നൽകി. പി എസ് സി മറുപടി നൽകിയത് 2026 ജൂൺ 18നാണ്.
ഏതാണ്ട് ഒരു വർഷത്തിന് 6 ദിവസം മുൻപായിരുന്നു ഉത്തരക്കടലാസ്. അഡ്വൈസ് മെമ്മോ നൽകിയാൽ ഒരു വർഷത്തിനുള്ളിലെ നിയമനം റദ്ദാക്കാൻ മാത്രമാണ് പി എസ് സിയ്ക്ക് അധികാരമുള്ളൂ. ഇത് മനസ്സിലാക്കി തന്നെ മനപ്പൂർവമുള്ള വൈകിപ്പിക്കൽ ആണ് പി എസ് സി നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
