ബേപ്പൂർ ഹാർബറിൽ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

OCTOBER 12, 2026, 8:14 AM

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ ബോട്ടിന്റെ സ്റ്റോർറൂമിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.സംഭവത്തിൽ ഫിഷറീസ് ഡയറക്ടറും ജില്ലാ കളക്ടറും സമഗ്രമായി പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.

മത്സ്യബന്ധന ബോട്ടുകളിലെ അനധികൃത വള മത്സ്യ ശേഖരമുളള ടാങ്കിലേക്ക് മത്സ്യത്തൊഴിലാളികളെ ഇറക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്. ജീവൻ പണയം വെച്ചാണ് മത്സ്യബോട്ടുകളിലെ ഉള്ളറകളിൽ ഇവർ പണിയെടുക്കുന്നത്. ഇതിനുള്ളിലെ അമോണിയ കലർന്ന വിഷവാതകമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഒരു ദിവസം ആയിരക്കണക്കിന് രൂപ ഓഫർ നൽകിയാണ് അനധികൃതമായി തൊഴിലാളികളെ ഇറക്കുന്നതെന്നും പരാതി ഉയരുന്നുണ്ട്. ഇക്കാര്യങ്ങങ്ങൾ ജില്ലാ കളക്ടറും ഫിഷറീസ് ഡയറക്ടറും അടിയന്തരമായി പരിശോധിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു.

പശ്ചിമബംഗാളിലെ പർഗാന സ്വദേശി ദിലീപ് സുർ (53) ആണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളി സച്ചിൻ ദാസ് (25) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചീഞ്ഞ മത്സ്യത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam