ബിൽബോർഡ് ചാർട്ടിൽ ചരിത്രം കുറിച്ച് ടെയിലർ സ്വിഫ്റ്റ്

OCTOBER 12, 2026, 10:25 AM

ബിൽബോർഡ് ചാർട്ടിൽ എക്കാലത്തെയും വലിയ നാഴികക്കല്ല് പിന്നിട്ട് അമേരിക്കൻ പോപ് സൂപ്പർതാരം ടെയിലർ സ്വിഫ്റ്റ്. പുതിയ ആൽബമായ 'ദി ലൈഫ് ഓഫ് എ ഷോകേൾ: ദി എൻകോർ'  ട്രാക്കുകളുടെ റിലീസിന് പിന്നാലെയാണ് താരം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ബിൽബോർഡ് ചാർട്ടിൽ ഒന്നാം സ്ഥാനത്ത് 100 ആഴ്ചകൾ പൂർത്തിയാക്കുന്ന ലോകത്തിലെ ആദ്യത്തെ സോളോ ആർട്ടിസ്റ്റ് എന്ന റെക്കോർഡാണ് 36 കാരിയായ ടെയിലർ സ്വന്തമാക്കിയത്.

ഇതുവരെ ഇതിഹാസ റോക്ക് ബാൻഡായ 'ദി ബിറ്റിൽസിന്' ഒപ്പം മാത്രമാണ് ടെയിലർ ഈ നേടത്തിൽ പങ്കാളിയായിരുന്നത്. എന്നാൽ മറ്റൊരു സോളോ ആർട്ടിസ്റ്റിനും ഈ റെക്കോർഡിന്റെ അരികിലെത്താൻ പോലും സാധിച്ചിട്ടില്ല.

vachakam
vachakam
vachakam

ആൽബത്തിലെ 'പേഷ്യന്റ് സീറോ', 'ക്ലീവ്‌ലാൻഡ്!', 'പിങ്ക് ക്ലൗഡിംഗ്', 'ബാബിലോൺ' തുടങ്ങിയ പുതിയ പാട്ടുകൾ റിലീസ് ചെയ്തതു മുതൽ ചാർട്ടുകളിൽ വൻ വിജയമാണ് നേടിയത്. ആരാധകരും സോഷ്യൽ മീഡിയയും ഈ ചരിത്ര നേട്ടം വലിയ രീതിയിലാണ് ആഘോഷിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam