തിരുവനന്തപുരം: കായികരംഗത്തെ വിവിധ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കുള്ള ജി.വി രാജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ എല്‍ദോസ് പോളിനും വനിതാ വിഭാഗത്തില്‍ ട്രീസ ജോളിക്കുമാണ് പുരസ്‌കാരം.
മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഡോ.പി.ടി ജോസഫിന് ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഇവരെ കൂടാതെ മറ്റനേകം മേഖലകളിലും മികച്ച സംഭാവനകൾ നൽകിയവർക്ക് അവാർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന്റെ കായിക സംസ്‌കാരത്തിന് ഉണര്‍വും ദിശാബോധവും നല്‍കിയ മഹത് വ്യക്തിത്വമായ ലെഫ്റ്റന്റ് കേണല്‍ ഗോദവര്‍മ്മ രാജയുടെ പേരിലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കായിക മേഖലയിലെ സമഗ്ര സംഭാവനകള്‍, മികച്ച കായികതാരങ്ങള്‍, പരിശീലകര്‍ തുടങ്ങി വിവിധ മേഖലകളിലെ മികവുകള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ വര്‍ഷവും ഈ അവാര്‍ഡുകള്‍ നല്‍കുന്നത്.
പുരസ്‌കാര വിജയികളും വിശദാംശങ്ങളും ഇവയെല്ലാം; പുരുഷ വിഭാഗം (ജി.വി. രാജ അവാര്‍ഡ്): എല്‍ദോസ് പോള്‍ (ട്രിപ്പിള്‍ ജമ്പ്) വനിതാ വിഭാഗം (ജി.വി. രാജ അവാര്‍ഡ്): ട്രീസ ജോളി (ബാഡ്മിന്റണ്‍) ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്: ഡോ. പി. ടി. ജോസഫ് മികച്ച കായിക പരിശീലകന്‍: അനൂപ് ജോസഫ്. മികച്ച കായിക അധ്യാപകന്‍ (കോളജ് വിഭാഗം): ഡോ. സദാനന്ദന്‍ സി. എസ് മികച്ച കോളജ്: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മികച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കായികതാരം (പുരുഷ വിഭാഗം): എഡ്വിന്‍ പോള്‍ സിബി (വോളിബോള്‍) മികച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കായികതാരം (വനിതാ വിഭാഗം): അനാമിക പി. (വോളിബോള്‍)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
