മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് വിയ്യാ റയലിനെ കീഴടക്കി. 63-ാം മിനിട്ടിൽ ഡാൻ ഡിയാമെൻഡേയാണ് റയലിന്റെ വിജയഗോളടിച്ചത്.
72-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് റയൽ പത്ത് പേരായി ചുരുങ്ങിയെങ്കിലും ലീഡ് നിലനിറുത്തി റയൽ ജയിച്ചുകയറുകയായിരുന്നു,
ആദ്യ ഇലവനിൽ തിരിച്ചെത്തിയ വിനി വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഗോളിന് മുന്നോടിയായുള്ള മുന്നേറ്റത്തിനിടയിൽ വിനീഷ്യസ് വിയ്യാറയൽ പ്രതിരോധ താരം നാഥൻ സലിബയുടെ മുടിയിൽ ബലമായി പിടിച്ചുവലിച്ചെന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെ റഫറി ഗോൾ റദ്ദാക്കുകയും വിനിക്ക ചുവപ്പ്കാർഡ് നൽകുകയുമായിരുന്നു, വിജയവഴയിൽ തിരിച്ചെത്തിയ റയൽ 8 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ ദിവസം അലാവ്‌സിനെ 2-1ന് തോൽപ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡാണ് 19 പോയിന്റുമായി മൂന്നാമത്. സീസണിൽ കളിച്ച 8 മത്സരങ്ങളിലും ജയിച്ച നിലിവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്.
ബാഴ്‌സ കഴിഞ്ഞ ദിവസം ഗെറ്റാഫെയെ 3-0ത്തിന് തോൽപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
