ഇന്ത്യയുടെ തോൽവിക്ക് കാരണം ആ ബോളർ, ഗൗതം ഗംഭീർ

OCTOBER 10, 2026, 8:37 AM

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി നേരിട്ടിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് സന്ദർശകരായ വിൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 249 റൺസെടുത്തപ്പോൾ വലിയ വിജയ പ്രതീക്ഷയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇൻഡീസ് 18.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഈ വിജയലക്ഷ്യം മറികടന്നു.

ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച വിജയകരമായ റൺചേസാണിത്. ഇന്ത്യയുടെ ബൗളർമാർക്ക് പ്രതീക്ഷിച്ച നിലവാരം കാട്ടാൻ സാധിച്ചില്ലെന്നതാണ് വസ്തുത. വിൻഡീസ് ക്യാപ്ടൻ ഷായ് ഹോപ്പ് 45 പന്തിൽ 102 റൺസെടുത്ത് പുറത്താവാതെ നിന്നു. ഷെർഫെയ്ൻ റൂതർഫോർഡ് 37 പന്തിൽ 84 റൺസും നേടി. ഈ രണ്ട് പേരുടേയും ബാറ്റിങ്ങാണ് വിൻഡീസിന്റെ വിജയത്തിൽ നിർണ്ണായകമായത്.

എന്നാൽ മത്സര ശേഷം ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീർ മറ്റൊരു താരത്തിനാണ് കൈയടിച്ചത്. വിൻഡീസ് സ്പിന്നർ റോഷ്ടൻ ചേസിന്റെ ബൗളിങ്ങാണ് മത്സരഫലത്തിൽ നിർണ്ണായക മാറ്റമുണ്ടാക്കിയതെന്നാണ് ഗംഭീർ പറയുന്നത്. 'മത്സരത്തിന്റെ സാഹചര്യം നോക്കുമ്പോൾ റോഷ്ടൻ ചേസിന്റെ ബൗളിങ് മത്സര ഫലത്തെ മാറ്റി മറിക്കുന്ന മാച്ച് വിന്നിങ്ങായ സ്‌പെല്ലായിരുന്നു.
ഈ വിക്കറ്റിൽ അവൻ മനോഹരമായി തന്റെ ലെങ്ത് മാറ്റിക്കൊണ്ടിരുന്നു.

vachakam
vachakam
vachakam

വിൻഡീസിനെപ്പോലൊരു അപകടകാരികളായ ടീമിനെതിരേ സ്‌കോർ പ്രതിരോധിക്കാൻ നമ്മൾ പഠിക്കണം. ബാറ്ററുടെ നീക്കം മുൻകൂട്ടി രണ്ട് ലൈൻ മാറ്റാനാവണം. ഒരേ ലൈനിലും ലെങ്തിലും എറിഞ്ഞാൽ ബാറ്റ്‌സ്മാന് അനായാസം ആധിപത്യം സ്ഥാപിക്കാനാവും. അവൻ ബാറ്റ്‌സ്മാൻമാരുടെ കാലിലേക്കാണ് എറിഞ്ഞത്.

ഫുൾ ബോളുകൾ അൽപ്പം വൈഡായി എറിയാനും നിരന്തരം പന്തിന്റെ ശൈലി മാറ്റാനും അവനായി. ഇത്തരം വ്യത്യസ്തത ഈ പിച്ചുകളിൽ ആവശ്യമാണ്' എന്നാണ് ഗൗതം ഗംഭീർ പറഞ്ഞത്. എല്ലാ ബൗളർമാരും തല്ലുകൊണ്ട 500ലധികം റൺസ് പിറന്ന മത്സരത്തിൽ റോഷ്ടൻ ചേസിന്റെ ബൗളിങ് തികച്ചും വ്യത്യസ്തമായിരുന്നു. നാല് ഓവറിൽ 24 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ചേസ് വീഴ്ത്തിയത്.

അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശിവം ദുബെ എന്നീ നിർണ്ണായക വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതിൽ രണ്ട് പേരെ ക്ലീൻബൗൾഡാക്കാൻ ചേസിനായി. ഇന്ത്യയുടെ ബൗളിങ് നിരയിൽ ഇത്തരമൊരു പ്രകടനം നടത്താൻ ആർക്കും സാധിക്കാതെ പോയി. കുൽദീപ് യാദവിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും താരം നന്നായി തല്ലുവാങ്ങി. പേസ് നിരയിൽ അർഷ്ദീപ് സിങ്ങിനും കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam