ലഖ്‌നൗവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കന്നി സെഞ്ചുറി കുറിച്ചതിന് പിന്നാലെ ഐ.സി.സി ടി20 ബാറ്റിംഗ് റാങ്കിംഗിൽ വൻ കുതിച്ചുചാട്ടം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ അയ്യർ കരിയറിലാദ്യമായി ഏഴാം റാങ്കിലെത്തി ടോപ് 10-ൽ ഇടംപിടിച്ചു.
ഇതോടെ ടി20 ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ നാല് ഇന്ത്യൻ താരങ്ങളായി. ഇഷാൻ കിഷൻ ഒന്നാം സ്ഥാനത്തും അഭിഷേക് ശർമ്മ രണ്ടാം സ്ഥാനത്തും തുടരുമ്പോൾ അയ്യർ ഏഴാമതും തിലക് വർമ്മ പത്താമതുമാണ്.
ഐ.സി.സി റാങ്കിംഗിലെ പ്രധാന മാറ്റങ്ങൾ:
ടി20 ബൗളിംഗ് റാങ്കിംഗ്: ഏഷ്യൻ ഗെയിംസിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യൻ സ്പിന്നർ അക്‌സർ പട്ടേൽ 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി.ബംഗ്ലാദേശ് താരങ്ങളായ നസൂം അഹമ്മദ് (8), മെഹ്ദി ഹസൻ (9) എന്നിവരും ടോപ് 10-ൽ ഇടം നേടി.
ഏകദിന ബാറ്റിംഗ് റാങ്കിംഗ്: വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ പുറത്താകാതെ 223 റൺസ് നേടിയ ശുഭ്മൻ ഗിൽ 841 റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി. വിൻഡീസ് നായകൻ ഷായ് ഹോപ്പ് ആറാം സ്ഥാനത്തേക്കും ഇന്ത്യയുടെ കെ.എൽ രാഹുൽ 10-ാം സ്ഥാനത്തേക്കും ഉയർന്നു.
സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം ശ്രേയസ് സ്വന്തമാക്കി. വിരാട് കോലിയുടെ റെക്കോര്‍ഡാണ് (2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 94 റണ്‍സ്) ശ്രേയസ് അയ്യര്‍ (പുറത്താകാതെ നേടിയ 102 റണ്‍സ്) മറികടന്നത്. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
