ഇന്ത്യ-ഉറുഗ്വേ സൗഹൃദ മത്സരത്തിനുള്ള ടിക്കറ്റ് വില കുത്തനെ കുറച്ചു

OCTOBER 5, 2026, 9:45 AM

ഇന്ത്യ-ഉറുഗ്വേ സൗഹൃദ മത്സരത്തിന് ഒക്ടോബർ 6ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്‌റ്റേഡിയം വേദിയാകും. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. കഴിഞ്ഞ ദിവസം കരുത്തരായ ബ്രസീലിനോട് നാല് ഗോളിന് തോറ്റെങ്കിലും ആത്മവിശ്വാസത്തോടെ കളിക്കാനായത് ഇന്ത്യക്ക് കരുത്താവും. ബ്രസീലിനെതിരായ മത്സരം കാണാൻ കാണികൾ കുറഞ്ഞതോടെ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന്റെ ടിക്കറ്റ് വില കുത്തനെ കുറച്ചു. 1999 രൂപയുടെ ടിക്കറ്റ് 199 രൂപ ആയാണ് കുറച്ചത്.
എൺപത്തയ്യായിരം പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ അൻപതിനായിരത്തോളം ആളുകളാണ്

ബ്രസീലുമായുള്ള മത്സരം കാണാൻ എത്തിയത്. ഡീഗോ ഫോർലാൻ പരിശീലിപ്പിക്കുന്ന ഉറുഗ്വേ ടീമിൽ ഫെഡറിക്കോ വെൽവെർദേ, റൊണാൾഡ് അറൗഹോ, ഡാർവിൻ നൂനസ് തുടങ്ങിയ സൂപ്പർ താരങ്ങളുണ്ട്.

ബ്രസീലിനെതിരായ മത്സരത്തിൽ മൂന്ന് മലയാളി താരങ്ങൾ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൾ സമദ്, ബിജോയ് വർഗീസ് എന്നിവരാണ് ഇലവനിൽ കളിച്ചത്. മറ്റൊരു മലയാളി താരം മുഹമ്മദ് സനാൻ പകരക്കാരനായും കളിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam