അഭിമന്യു വധക്കേസിൽ രഹസ്യവിചാരണയില്ല; പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

OCTOBER 7, 2026, 3:06 AM

കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല. പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി.  കേസ് അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ, ഹർജി കോടതി തള്ളുകയായിരുന്നു.

ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളാണ് രഹസ്യവിചാരണ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സമാനമായ ഹർജി നേരത്തെ എറണാകുളം പ്രിൻസിപ്പൽ കോടതിയും തള്ളിയിരുന്നു.   

 ഇതോടെ കേസിൻറെ വിചാരണ തുറന്ന കോടതിയിൽ തന്നെ തുടരും. 2018 ജൂലൈ 2ന് പുലർച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു കൊല്ലപ്പെട്ടത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

vachakam
vachakam
vachakam

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കോളേജിൽ ചുവരെഴുത്തും പോസ്റ്റർ ഒട്ടിക്കലുമായി ബന്ധപ്പെട്ടാണ് അന്ന് രാത്രി സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. തുടർന്നുണ്ടായ സംഘർഷമാണ് അഭിമന്യൂവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam