പരിക്കേറ്റ ജുവൽ ആൻഡ്രൂവിന് പകരം അമീർ ജാംഗു വെസ്റ്റിൻഡീസ് ടി20 ടീമിൽ

OCTOBER 6, 2026, 5:12 AM

ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നേ വെസ്റ്റിൻഡീസ് ടീമിന് തിരിച്ചടി. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടയില് പരിക്കേറ്റ ജുവല് ആൻഡ്രൂവിന് കളിക്കാനാവില്ല. പകരക്കാരനായി അമീർ ജാംഗുവിനെ വിൻഡീസ് ടി20 സ്‌ക്വാഡിലുൾപ്പെടുത്തി.

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ നമൻ ധീറിന്റെ ക്യാച്ച് എടുക്കുന്നതിനിടയിലാണ് ആൻഡ്രൂവിന്റെ വിരലിന് പരിക്കേറ്റത്. ന്യൂ ചണ്ഡീഗഡിലെ പുതിയ പി.സി.എ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം അദ്ദേഹത്തെ എക്‌സ്‌റേ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആൻഡ്രൂവിന്റെ പരിക്ക് മെഡിക്കൽ സംഘം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ക്രിക്കറ്റ് വെസ്റ്റിൻഡീസ് അറിയിച്ചു. ഇന്ത്യൻ ഇന്നിംങ്‌സിന്റെ 36-ാം ഓവറിലെ അവസാന പന്തിലായിരുന്നു ആൻഡ്രൂവിന് പരിക്കേറ്റത്.

vachakam
vachakam
vachakam

വിൻഡീസ് ഇടംകൈയ്യൻ സ്പിന്നർ ഗുഡകേഷ് മോതിയുടെ പന്തിൽ ബാറ്റിംഗ് ഓൾറൗണ്ടർ നമൻ ധീർ കവറിന് മുകളിലൂടെ കളിച്ച ഷോട്ട് കൈയിലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആൻഡ്രൂവിന്റെ വിരലിന് പരിക്കേറ്റത്. തുടര്ന്ന് അദ്ദേഹത്തിന് ഉടനടി വൈദ്യസഹായം തേടേണ്ടി വരികയും ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു.

2024 ഡിസംബറിലെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം വെസ്റ്റിൻഡീസിനായി ഏഴ് ടി20 മത്സരങ്ങൾ അമീർ ജാംഗു കളിച്ചിട്ടുണ്ട്. ആ മത്സരങ്ങളിൽ നിന്ന് 120.74 സ്‌ട്രൈക്ക് റേറ്റില് 163 റണ്‌സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എങ്കിലും, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച ഫോമിലായിരുന്നു 29 കാരനായ ജാംഗു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam