അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് കൈനത്ത് ഇംതിയാസ്

OCTOBER 6, 2026, 5:03 AM

13 വർഷത്തെ കരിയറിന് വിട ചൊല്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ കൈനത്ത് ഇംതിയാസ്. എന്നാൽ പൂർണമായും കളിയോട് ഗുഡ് ബൈ പറയാതെ മാതാവ് സലീമ ഇംതിയാസിന്റെ പാത പിന്തുടർന്ന് മാച്ച് റഫറിയാകാനായാണ് കൈനത്തിന്റെ തീരുമാനം.

34കാരിയായ കൈനത്ത് 19 ഏകദിനങ്ങളിലും 21 ട്വന്റി20 മത്സരങ്ങളിലും പാകിസ്ഥാനുവേണ്ടി കളിച്ചു. 2010 ഒക്ടോബറിൽ പോച്ചെഫ്‌സ്ട്രൂമിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അന്താരാഷ്ട്ര ട്വന്റി 20 അരങ്ങേറ്റം. തൊട്ടടുത്ത വർഷം ബംഗ്ലാദേശിലെ ഫത്തുള്ളയിൽ അയർലൻഡിനെതിരെ തന്റെ ആദ്യ ഏകദിന മത്സരം കളിച്ചു. ഏകദിനങ്ങളിൽ 10 വിക്കറ്റുകളും ട്വന്റി 20യിൽ എട്ട് വിക്കറ്റുകളും നേടിയാണ് കൈനതത് അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്നത്.

2010 ചൈന ഏഷ്യൻ ഗെയിംസിലും 2014 ദക്ഷിണ കൊറിയ ഗെയിംസിലും പാകിസ്ഥാൻ ക്രിക്കറ്റിൽ സ്വർണം കരസ്ഥമാക്കിയപ്പോൾ കൈനത്തും ടീമിന്റെ ഭാഗമായിരുന്നു. 2017ലെ വനിതാ ലോകകപ്പിലും 2022ലെ കോമൺവെൽത്ത് ഗെയിംസിലും ടീമിന്റെ ഭാഗമായി. 2022 ഒക്ടോബറിൽ സിൽഹെറ്റിൽ തായ്‌ലൻഡിനെതിരെയാണ് കൈനത്ത് അവസാനമായി ട്വന്റി 20 അന്താരാഷ്ട്ര മത്സരം കളിച്ചത്. തുടർന്ന് 2023 ജനുവരിയിൽ ഗാബയിൽ ഓസ്‌ട്രേലിയക്കെതിരെ അവസാന ഏകദിന മത്സരവും കളിച്ചു. തന്റെ പുതിയ കരിയറിന് കൈനത്ത് ഇതിനോടകംതന്നെ തുടക്കമിട്ട് കഴിഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ദേശീയ വനിതാ അണ്ടർ 19 ടൂർണമെന്റിൽ മാച്ച് റഫറിയായിട്ടായിരുന്നു തുടക്കം.

vachakam
vachakam
vachakam

കൈനത്തിന്റെ അമ്മ സലീമ ഇംതിയാസ് 2024ൽ ഐ.സി.സിയുടെ അന്താരാഷ്ട്ര വികസന പാനലിൽ ഇടംനേടുന്ന പാകിസ്ഥാനിലെ ആദ്യ വനിതാ അമ്പയറായി ചരിത്രം കുറിച്ചിരുന്നു. 2008ൽ പി.സി.ബിയുടെ വനിതാ പാനലിലൂടെ അമ്പയറിംഗ് രംഗത്തേക്ക് കടന്നുവന്ന സലീമ ഇതുവരെ ഒമ്പത് വനിതാ ഏകദിന മത്സരങ്ങളിലും 69 വനിതാ ട്വന്റി 20 മത്സരങ്ങളിലും അമ്പയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.സി.സി വനിതാ ട്വന്റി 20 ലോകകപ്പിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ പാകിസ്ഥാൻ വനിതയായി 2026ൽ സലീമ പുതിയൊരു നാഴികക്കല്ല് പിന്നിടുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam