ന്യൂസിലൻഡ് ടീമിന് കനത്ത തിരിച്ചടിയായി ചാപ്മാന്റെയും ഫൗൾക്‌സിന്റെയും പരിക്ക്

OCTOBER 10, 2026, 8:39 AM

ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് തൊട്ടുമുമ്പ് ന്യൂസിലൻഡ് ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ മാർക്ക് ചാപ്മാൻ, സാക് ഫൗൾക്‌സ് എന്നിവർക്ക് ഇന്ത്യക്കെതിരായ വരാനിരിക്കുന്ന പരമ്പര നഷ്ടമാകും. പരിക്ക് സ്ഥിരീകരിച്ചുകൊണ്ട് ന്യൂസിലൻഡ് ക്രിക്കറ്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടയിലാണ് മാർക്ക് ചാപ്മാന് ഇടത് ഹാംസ്ട്രിംഗിന് പരിക്കേറ്റത്. ഈ പരിക്കുകാരണം ടി20 മത്സരങ്ങൾ നഷ്ടപ്പെടുമെങ്കിലും, തുടർന്ന് നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കാന്റർബറിക്കൊപ്പമുള്ള പരിശീലന സെഷനിടയിലാണ് പേസർ സാക് ഫൗൾക്‌സിന്റെ വലത് ഹിപ് ഫ്‌ലെക്‌സർ ഇഞ്ചുറിക്ക് ഇരയായത്. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പരിക്കേറ്റ താരങ്ങൾക്ക് പകരം ഓൾറൗണ്ടർ ജോഷ് ക്ലാർക്‌സൻ, ഫാസ്റ്റ് ബോളർ ബ്ലെയർ ടിക്‌നർ എന്നിവരെ കിവീസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ഈ കടുത്ത പോരാട്ടത്തിന് മുന്നോടിയായി പരിചയസമ്പന്നരായ ഈ രണ്ട് താരങ്ങളെയും ടീമിലേക്ക് തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ന്യൂസിലൻഡ് മുഖ്യ പരിശീലകൻ റോബ് വാൾട്ടർ വ്യക്തമാക്കി.

മാർക്കിനും സാക്കിനും പരിക്കേറ്റതിൽ വിഷമമുണ്ട്, അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും, ജോഷ് ക്ലാർക്‌സന്റെയും ബ്ലെയർ ടിക്‌നറുടെയും സേവനം ടീമിന് കരുത്തുപകരുമെന്നും വാൾട്ടർ പറഞ്ഞു. ഒക്ടോബർ 22നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഈ വർഷം ആദ്യം നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയതിന് ശേഷം ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുന്നത് ആദ്യമായിട്ടാണ്. ലോകകപ്പ് ഫൈനലിൽ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. അതേ ആത്മവിശ്വാസവുമായാണ് ഇന്ത്യൻ ടീം ഇത്തവണയും ഇറങ്ങുന്നത്.

vachakam
vachakam
vachakam

മിച്ചൽ സാന്റ്‌നറുടെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് ടീമിൽ പരിചയസമ്പന്നരായ കളിക്കാരും യുവതാരങ്ങളും ഉൾപ്പെടുന്നുണ്ട്. മികച്ച ഫോമിലുള്ള ഓപ്പണിംഗ് ബാറ്റർമാരായ ടിം സീഫെർട്ടും ഫിൻ അലനും ടീമിലെ പ്രധാന താരങ്ങളിൽ ഉൾപ്പെടുന്നു. ക്രൈസ്റ്റ് ചർച്ച്, വെല്ലിംഗ്ടൺ, ഓക്ലൻഡ്, ഹാമിൽട്ടൺ എന്നിവിടങ്ങളിലായാണ് അഞ്ച് ടി20 മത്സരങ്ങൾ നടക്കുന്നത്. ടി20 പരമ്പരയ്ക്ക് പുറമെ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ സന്ദർശനം

ന്യൂസിലൻഡ് ടീം: മിച്ചൽ സാന്റ്‌നർ (ക്യാപ്ടൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ജോഷ് ക്ലാർക്‌സൻ, ഡെവോൺ കോൺവെ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി, ബെവോൺ ജേക്കബ്‌സ്, കെയ്ൽ ജാമിസൺ, ആദം മിൽനെ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, ടിം സീഫെർട്ട്, നാഥൻ സ്മിത്ത്, ബ്ലെയർ ടിക്‌നർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam