മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക മന്ത്രി വി അബ്ദു റഹ്മാനെതിരെ അഴിമതിനിരോധന കേസെടുക്കുന്നതിന് ഗവർണറുടെ അനുമതി തേടാൻ സർക്കാർ

OCTOBER 10, 2026, 8:25 AM

തിരുവനന്തപുരം: അർജന്‍റീന ടീമിനെയും ലയണൽ മെസിയേയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ കായിക മന്ത്രി വി അബ്ദു റഹ്മാനെതിരെ അഴിമതിനിരോധന കേസെടുക്കുന്നതിന് അനുമതി തേടി ഗവർണർക്ക് സർക്കാർ റിപ്പോർട്ട് നൽകും. മുൻ മന്ത്രിയെന്ന നിലയിലാണ് ഗവർണറുടെ അനുമതി തേടാൻ തീരുമാനിച്ചതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

വി അബ്ദു റഹ്മാൻ, പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, സ്പോർട്സ് കൗണ്‍സിൽ മുൻ പ്രസിഡന്‍റും മുൻ ഫുട്ബോൾ താരവുമായ യു ഷറഫലി എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം അന്വേഷണം നടത്താൻ അനുമതി തേടിയാണ് എസ്ഐടി റിപ്പോർട്ട് നൽകിയത്. 

അതിനിടെ, തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ അഞ്ചുപേരെ പ്രതിചേർക്കാനാണ് തീരുമാനം. ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, മുൻ കായിക മന്ത്രി വി അബ്ദു റഹ്മാൻ, അബ്ദു റഹ്മാന്‍റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ ഫുട്ബോൾ താരം ഷറഫലി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും. നിലവിലുള്ള എഫ്ഐആറിൽ അഴിമതിക്കുറ്റം കൂടി ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam