'എഎ 23' ഉപേക്ഷിച്ചിട്ടില്ല; അർജുനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പുതിയ അപ്ഡേറ്റുമായി ലോകേഷ് കനകരാജ്

OCTOBER 12, 2026, 10:30 AM

നടൻ അല്ലു അർജ്ജുൻ  പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പ്രഖ്യാപിച്ച 'എഎ 23' (AA 23) ഉപേക്ഷിച്ചുവെന്ന പ്രചാരണങ്ങൾക്ക് വിരാമമിട്ട് സംവിധായകൻ രംഗത്ത്.

ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു അപ്ഡേറ്റുകളും വരാത്തതിനെ തുടർന്ന് സംവിധായകനും നടനും തമ്മിൽ സർഗ്ഗാത്മക അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും  ബജറ്റ് പ്രശ്നങ്ങൾ കാരണം ചിത്രം ഉപേക്ഷിച്ചെന്നുമുള്ള ഊഹാപോഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. 

എന്നാൽ ഈ വാർത്തകളെല്ലാം തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് അർജുനൊപ്പമുള്ള പുതിയ ചിത്രം ലോകേഷ് കനകരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.   അല്ലുവുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഔദ്യോഗിക ചിത്രം പങ്കുവെച്ചുകൊണ്ട്, "ആകർഷകമായ അപ്ഡേറ്റുകൾ ഉടൻ വരുന്നു" എന്നാണ് ലോകേഷ് കുറിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ചതു മുതൽ വൻ ഹൈപ്പിലുള്ള ഈ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ടില്ലെന്നും ഷൂട്ടിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും സംവിധായകന്റെ പുതിയ പോസ്റ്റിലൂടെ വ്യക്തമായതോടെ ആവേശത്തിലാണ് ആരാധകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam