കൊല്ലം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 75 വയസ്സുകാരനെതിരെ പോക്സോ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസെടുത്തത്.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയിൽ നിന്നും 10,000 രൂപ വാങ്ങിയിരുന്നു. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ താൻ നിർമാതാവാണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്.എന്നാൽ സിനിമയുടെ കാര്യം നടക്കാതെ വന്നപ്പോൾ പെൺകുട്ടി പണം തിരികെ ചോദിക്കുകയായിരുന്നു.
തുടർന്ന്, രണ്ടാംകുറ്റി ജംക്‌ഷനിൽ വച്ച് പണം തിരികെ തരാം എന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രതി അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് മൊഴി.
അതേസമയം, പെൺകുട്ടി സുഹ്യത്തിന്റെ സഹായം തേടുകയായിരുന്നു. മൊബൈലിലേക്ക് ലൊക്കേഷൻ അയച്ചു നൽകിയതോടെ സുഹൃത്ത് എത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയിൽ പെൺകുട്ടി വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
